കോഴിക്കോട് സമരം നടത്തുന്നത് തീവ്രവാദികളാണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണത്തിനോട് ശക്തമായ ഭാഷയിൽ മറുപടികൊടുത്തു പി കെ ഫിറോസ്.കോഴിക്കോട് ഷഹീൻബാഗ് മോഡലിൽ യൂത്ത് ലീഗ് നടത്തുന്ന പൗരത്വ നിയമ പ്രതിഷേധത്തിനെതിരെ കെ സുരേന്ദ്രന്‍റെ പ്രതികരണം വിവാദമായിരുന്നു.
സമരം നടത്തുന്നത് ബിജെപിയല്ല, യൂത്ത് ലീഗാണെന്നും വേണ്ടി വന്നാൽ നിയമം ലംഘിക്കുമെന്നും ഫിറോസ് പറഞ്ഞു. കെ സുരേന്ദ്രൻ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണെന്നായിരുന്നു ഫിറോസിന്‍റെ വിമര്‍ശനം.പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കോഴിക്കോട് കടപ്പുറത്താണ് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തുന്നത്. ഡൽഹിയിലെ ഷഹീൻബാഗ് സമരത്തിന്‍റെ മാതൃകയിലാണ് കോഴിക്കോട്ടെ സമരം. ഇവര്‍ തീവ്രവാദികളാണെന്നും രാജ്യദ്രോഹികളാണെന്നുമായിരുന്നു സുരേന്ദ്രന്‍റെ പരാമര്‍ശം. പന്തൽ കെട്ടാനോ സരമം നടത്താനോ കോര്‍പ്പറേഷൻ അനുമതി നല്‍കിയിട്ടില്ലെന്നും സമരവേദിയിൽ നടക്കുന്നത് എന്താണെന്ന് പോലീസ് അന്വേഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍റെ വിമര്‍ശനം.