കിഴുവിലത്ത് ഹോംകോറന്റീനിൽ കഴിഞ്ഞിരുന്ന ആളുടെ വീടിന് തീ പിടിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ സൈനുദീന്റെ വീടിനാണ് ഇന്ന് രാവിലെ 10 മണിയോടെയാണ് വീടിന് തീ പിടിച്ചത്. അദ്ദേഹത്തിൻറെ മകൻ ഷമീർ ഈ വീട്ടിൽ 28 ദിവസമായി ഹോംകോറന്റീനിൽ കഴിയുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. വീടിൻറെ ഫാനും ടിവിയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർഫോഴ്സും, ചിറയിൻകീഴ് പോലീസും, ജനപ്രതിനിധികളും സ്ഥലത്തെത്തി. ഒരു ലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യത്തിലേയ്ക്ക് …..
https://www.facebook.com/varthatrivandrumonline/videos/3461239173943964/