ഊരുപൊയ്കയിൽ വീട് ഇടിഞ്ഞു വീണ് 2 കുട്ടികൾക്ക് പരിക്ക്

0
2391

ഊരൂപൊയ്ക ലക്ഷംവീട് കോളനിയിൽ വീട് ഇടിഞ്ഞു വീണ് 2 കുട്ടികൾക്ക് പരിക്ക്. ഇന്ന് 2 മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞു വീണത്. 2 കുട്ടികളും 2 സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. സുധീർ മൻസിൽ ഷിഫാ ഫാത്തിമ (9), ബിന്ദുഭവനിൽ അഭിനവ് (8), ശോഭനിവാസിൽ സാധിക സാജൻ(9), ശോഭ (34), അജിതാഭവനിൽ (36)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടർന്ന് ഇവരെ വലിയകുന്നു താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അഭിനവിനെ തിരുവനന്തപുരം എസ് എ ടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. കുട്ടികൾ വീടിന്റെ പിന്നിൽ കളിച്ചു കൊണ്ടിരിക്കെയാണ് അടുക്കളയുടെ ഭിത്തി ഉൾപ്പടെ നിലംപതിച്ചത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ പരിക്കേറ്റവരെ സന്ദർശിച്ചു.





ആറ്റിങ്ങലിൻറെ ആവശ്യം വികസനമോ കച്ചവടമോ ….

https://www.facebook.com/varthatrivandrumonline/videos/629231288001052/