പഴഞ്ചൊല്ലിൽ പണികൊടുത്തു ലാലേട്ടൻ, ബിഗ്‌ബോസ് 34ആം ദിവസം.

ബിഗ് ബോസ് വീട്ടിൽ പഴഞ്ചൊല്ലുകൾ കൊണ്ടുള്ള കളി ഏറെ രസകരമായിരുന്നു, പലരും ഓരോരുത്തർക്ക് അനുയോജ്യമായ പഴഞ്ചോല്ലുകളാണ് പരസ്പരം പറഞ്ഞത്.

ആറാം ആഴ്ചയിലേയ്ക്ക് കടന്ന ബിഗ് ബോസ് വീട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച പുതിയ ഗെയിം പഴഞ്ചൊല്ലുകള്‍ കൊണ്ടുള്ളതായിരുന്നു. താന്‍ പറയുന്ന പഴഞ്ചൊല്ലുകള്‍ക്ക് അനുയോജ്യരെന്ന് തോന്നുന്ന സഹമത്സരാര്‍ഥിയുടെ പേര് പറയുകയാണ് കളിയില്‍ ചെയ്യേണ്ടത്.

 

തോളില്‍ കൈയ്യിട്ടു നടക്കുന്നവര്‍ക്കും എതിരാളികള്‍ക്കും ഒരുപോലെ പണി കൊടുക്കാന്‍ പറ്റുന്നൊരു ഗെയിം തന്നെയായിരുന്നു ഇത്. കുരയ്ക്കും പട്ടി കടിയ്ക്കില്ല എന്നതില്‍ തുടങ്ങിയ പഴഞ്ചൊല്ലുകളി രസകരമായ നിമിഷങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ സമ്മാനിച്ചത്.ഷാജിയ്ക്ക് കിട്ടിയ ആദ്യ പഴഞ്ചൊല്ലായിരുന്നു കുരയ്ക്കും പട്ടിയുടേത്. ഇതിന്‍റെ ഉത്തരവാദിത്തം ഷാജി ജസ്ലയ്ക്കാണ് ഏല്‍പ്പിച്ചു നല്‍കിയത്. അതു തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് പറഞ്ഞ് ജസ്ല ആ പഴഞ്ചൊല്ല് ഏറ്റുവാങ്ങി. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പഴഞ്ചൊല്ലിന് ഫുക്രു കണ്ടെത്തിയത് പാഷാണം ഷാജിയെയായിരുന്നു. എന്നാല്‍ താനല്ല ആര്യയാണ് ഈ പഴഞ്ചൊല്ലിന് അനുയോജ്യമെന്ന് ഷാജി വാദിച്ചു.

പട്ടിയുടെ വാല്‍ പന്തീരാണ്ടു കാലം കുഴലിലിട്ടാലും നേരെയാകില്ല എന്ന പഴഞ്ചൊല്ല് ആര്യ ഉറ്റ സുഹൃത്തായ വീണയ്ക്കാണ് ചാര്‍ത്തിക്കൊടുത്തത്. അടുത്താല്‍ നക്കിക്കൊല്ലും, അകന്നാല്‍ ഞെക്കില്ലൊന്നും എന്ന പഴഞ്ചൊല്ല് വീണ ആര്യയ്ക്ക് തിരിച്ചുമിട്ടു. പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന പഴഞ്ചൊല്ല് മഞ്ജുവിനാണ് കിട്ടിയത്. മഞ്ജു രജിത്തിനെ ഉന്നമിടുമെന്ന് ലാലേട്ടനടക്കം തോന്നിയെങ്കിലും മഞ്ജു പഴഞ്ചൊല്ല് സമ്മാനിച്ചത് ദയയ്ക്കായിരുന്നു.ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടുകയും വേണം കക്ഷത്തില്‍ ഇരിക്കുന്നത് പോകാനും വയ്യ എന്ന പഴഞ്ചൊല്ല് പ്രദീപ് ഫുക്രുവിനു നേര്‍ക്ക് നീട്ടി. പടിക്കല്‍ കൊണ്ടു പോയി കലമുടയ്ക്കാന്‍ മിടുക്കി വീണയാണെന്നായിരുന്നു ജസ്ലയുടെ കണ്ടെത്തല്‍. സൂരജാകട്ടെ ആക്രമണം രജിത്തിനു നേര്‍ക്ക് തിരിച്ചു. പുലി പുല്ലു തിന്നുകയുമില്ല പശുവിനെയൊട്ടു തീറ്റിക്കുകയുമില്ല എന്ന ചൊല്ലാണ് രജിത്തിന് സൂരജ് കൊടുത്തത്.

ആട്ടിന്‍തോലിട്ട ചെന്നായയായി രജിത് കണ്ടെത്തിയത് എലീനയെയാണെന്നത് അതിശയിപ്പിച്ചു. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന പഴഞ്ചൊല്ല് അര്‍ത്ഥം മനസ്സിലാക്കി എലീന ഫുക്രുവിന് സമ്മാനിച്ചു. അടി തെറ്റിയാല്‍ ആനയും വീഴും എന്ന ചൊല്ല് ലഭിച്ച ദയ സ്വന്തം ജീവിതത്തില്‍ നിന്നടക്കം അനുഭവങ്ങള്‍ നേരിട്ട ദയ പ്രദീപിനു നേര്‍ക്ക് തിരിച്ചു. ഒടുവിലായി ലഭിച്ചത് മിണ്ടാപ്പൂച്ച കലമുടയ്ക്കും എന്ന ചൊല്ലായിരുന്നു. ഇതിനും അര്‍ഹയായത് ദയ തന്നെയായിരുന്നു.

Latest

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി.

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന്...

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം.

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ...

കാർഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്

കാർഷിക രംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!