അവിഹിതബന്ധമെന്ന സംശയത്തിന്റെ പേരിൽ വനിതാ ബി.ജെ.പി നേതാവിനെ ഭർത്താവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗൂരുഗ്രാമിലാണ് സംഭവം. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
ബി.ജെ.പിയുടെ കർഷക സംഘടനയായ കിസാൻ മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് യുവതി. ശനിയാഴ്ച യുവതി സഹോദരിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ലൈസൻസുള്ള തന്റെ തോക്കിൽ നിന്ന് ഭർത്താവ് വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.മുൻസൈനികനായ ഭർത്താവ് ഇപ്പോൾ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറാണ്.ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയത്താലണ് വെടിവെച്ചതെന്ന് പ്രതി പൊലീസിനെ വിളിച്ചറിയിച്ച ശേഷം മുങ്ങുകയായിരുന്നു. . പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ യുവതിക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നു.