കഞ്ചാവ് കിട്ടാൻ നിർത്താതെ വിളിച്ച് പെൺകുട്ടികൾ, അമ്പരന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ

രണ്ടര കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. അങ്കമാലിയിൽ നിന്നും തൃശൂരിലേക്ക് ബൈക്ക് മാർഗം കഞ്ചാവ് കടത്തിയ തൃശൂർ പള്ളിമൂല സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂർത്തി എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു കാര്യമാണ് കൗതുകകരം. വിതരണക്കാരായ പ്രതികളുടെ ഫോണുകളിലേക്ക് നിരന്തരം കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചത് വിദ്യാർത്ഥിനികളാണെന്നതാണ് അത്. കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇവരുടെ നിർത്താതെയുള്ള വിളി കാരണം എക്‌സൈസ് ഉദ്യോഗസ്ഥർ പോലും അത്ഭുതപ്പെട്ടു പോകുകയാണ് ഉണ്ടായത്.

ഇതാദ്യമായാണ് പെൺകുട്ടികൾ നേരിട്ട് കഞ്ചാവിന്റെ വിതരണക്കാരെ വിളിക്കുന്നത് തങ്ങൾ കാണുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും സമ്മതിച്ചു. എന്നിരുന്നാലും ഇവരുടെയെല്ലാം കോളുകൾ ഉദ്യോഗസ്ഥർ അറ്റൻഡ് ചെയ്യുകയും, ഫോൺ നമ്പറും മറ്റ് വിവരങ്ങളും കുറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. രഹസ്യകോഡുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥിനികൾ കഞ്ചാവ് ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവിന്റെ വിലയ്ക്ക് പകരം ‘സ്‌കോർ’ എന്നും ബീഡിയിലോ സിഗരറ്റിലോ നിറച്ചു കിട്ടുന്ന തരത്തിലുള്ള കഞ്ചാവിന് ‘ജോയിന്റ്’ എന്നുമാണ് വിദ്യാർത്ഥിനികൾ കോഡുഭാഷ ഉപയോഗിച്ച് സൂചിപ്പിച്ചത്.

കഞ്ചാവ് ലഭിക്കാനായി കാത്തുനിൽക്കേണ്ടി വരുമോ എന്നത് സൂചിപ്പിക്കാൻ ‘പോസ്റ്റ്’ എന്ന വാക്കും കഞ്ചാവ് ഉപയോഗിക്കാൻ സ്ഥലം ലഭിക്കുമോ എന്നറിയാൻ ‘ഹാൾട്ട്’ എന്നും വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു. ‘പിഎം’ എന്ന രഹസ്യനാമത്തിലാണ് കഞ്ചാവ് കടത്തുകാരനായ വിഷ്ണു വിദ്യാർത്ഥികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. മുൻപ് വിഷ്ണുവിനെയും കൃഷ്ണമൂർത്തിയെയും എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നെങ്കിലും ഇരുവർക്കും പ്രായപൂർത്തിയായില്ലെന്ന് കണ്ട് മാതാപിതാക്കളെ വിളിച്ച് ഉപദേശിച്ച ശേഷം കേസ് ചാർജ് ചെയ്യാതെ പറഞ്ഞുവിടുകയായിരുന്നു

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!