തായ് സൈനികന്റെ കൂട്ടക്കൊല ഫേസ്ബുക്കിൽ ലൈവ്:27 മരണം

തായ്‍ലൻഡിൽ പണമിടപാടിനെ ചൊല്ലി ക്ഷുഭിതനായ സൈനികൻ ഫേസ്ബുക്ക് ലൈവ് ഓണാക്കി വിവിധ സ്ഥലങ്ങളിലായി 27 പേരെ വെടിവച്ചു കൊന്നു. 57 പേർക്ക് പരിക്കേറ്റു.

ബാങ്കോക്കിന് 250 കിലോമീറ്റർ വടക്കുകിഴക്കുള്ള നഖോൻ രാച്ചാസിമ നഗരത്തിൽ ശനിയാഴ്ച വൈകിട്ട് ആരംഭിച്ച വെടിവയ്പ് ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്. ഒടുവിൽ ഒരു മാളിൽ കയറി ആളുകളെ വെടിവച്ചിട്ട ഇയാൾ തായ് സൈന്യത്തിന്റെ ഷാർപ്പ് ഷൂട്ടർമാർ വെടി വച്ചു കൊന്നു.പതിനാറ് മണിക്കൂറാണ് കൊലയാളി അഴിഞ്ഞാടിയത്.

തായ്‍ സൈന്യത്തിൽ ജൂനിയർ ഓഫീസറായ സെർ‌ജന്റ് മേജർ ജക്രഫന്ത് തോമ്മ (32)യാണ് കൂട്ടക്കൊല നടത്തിയത്. ആദ്യം സൈനിക ക്യാമ്പിൽ തന്റെ കമാൻഡിംഗ് ഓഫീസറെയും മറ്റ് രണ്ട് സൈനികരെയും വെടിവച്ച് കൊന്നശേഷം പുറത്ത് ചാടി,​ നഗരത്തിൽ ആക്രമണം നടത്തുകയായിരുന്നു. വെടിവയ്പിന്റെ ദൃശ്യങ്ങൾ ഇയാൾ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്തത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി.

സൈനിക ക്യാമ്പിൽ നിന്ന്‌ മോഷ്ടിച്ച തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. മോഷ്ടിച്ച സൈനിക വാഹനത്തിൽ നഗരത്തിലെത്തിയ ഇയാൾ ബുദ്ധക്ഷേത്രത്തിലും സമീപത്തുണ്ടായിരുന്ന ഷോപ്പിംഗ് മാളിലും വെടിവയ്‌ക്കുകയായിരുന്നു. ഷോപ്പിംഗ് മാളിലെ നൂറുകണക്കിനാളുകളെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!