മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരനായ KSEB ജീവനക്കാരന് ദാരുണ അന്ത്യം. KSEB നെടുമങ്ങാട് സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ അജയകുമാറിന് ദാരുണാന്ത്യം. ഇന്ന് രാവിലെ സ്വദേശമായ ഉഴമലയ്ക്കൽ നിന്ന് നെടുമങ്ങാടേക്ക് ഇരുചക്രവാഹനത്തിൽ ഡ്യൂട്ടിക്ക് വരും വഴിയാണ് അപകടമുണ്ടായത്.
ശക്തമായ കാറ്റിലും മഴയിലും വഴിയരികിൽ നിന്ന ആഞ്ഞിലിമരം കടപുഴകി സമീപത്തെ 33 കെ വി ടവർ ഉൾപ്പെടെ തകർത്ത് അജയകുമാറിനു മേൽ പതിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തിരുവനന്തപുരം, ഉഴമലക്കൽ കുളപ്പട പുന്നമൂട് വിളാകം എ കെ ഭവനിൽ ബാലകൃഷ്ണന്റെയും സരോജംന്റെയും മകനാണ് അജയകുമാർ. കവിതയാണ് ഭാര്യ.
ആറ്റിങ്ങലിലെ ചില കൊച്ചുമുതലാളിമാർ അറിയാൻ
https://www.facebook.com/varthatrivandrumonline/videos/632536354056187/