തിരുവനന്തപുരം: ചിലവ് ചുരുക്കലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നികുതി വെട്ടിപ്പ് പിടികൂടാനും കുടിശികപിരിക്കാനും പദ്ധതികള്‍ തയ്യാറാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മൂന്നുമാസത്തിനകം എല്ലാ ചെക്പോസ്റ്റുകളിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും.
വാര്‍ഷിക റിട്ടേണ്‍ ലഭിച്ചുകഴിയുമ്പോള്‍ നികുതി വെട്ടിപ്പ് പരിശോധിച്ച് കണ്ടെത്തും. ബഡ്ജറ്റ് കഴിഞ്ഞാലുടന്‍ കുടിശിക പിരിച്ചെടുക്കുന്നതിനായി ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. ഇ–വേബില്‍ പരിശോധിച്ച് ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തും. ഉദാരമായ സമീപനം സ്വീകരിച്ച് നികുതി കുടിശിക പിരിച്ചെടുക്കും. ജലവിഭവവകുപ്പിലെ പൂര്‍ത്തിയായ പദ്ധതികളില്‍ ഇപ്പോഴും തുടരുന്ന എന്‍ജിനീയര്‍മാരെയടക്കം പുനര്‍വിന്യസിക്കുമെന്നും ധനമന്ത്രി പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് കേന്ദ്ര ബഡ്ജറ്റെന്ന് തോമസ് ഐസക്ക് നേരത്തെ പ്രതികരിച്ചിരുന്നു. ചരിത്രത്തിൽ ഇല്ലാത്ത അവഗണനയാണ് സംസ്ഥാനത്തിനു ലഭിച്ചത്. അറിഞ്ഞുകൊണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതമായി കഴിഞ്ഞ വർഷം ലഭിച്ചത് 17,872 കോടി രൂപയാണ്. ഈ വർഷം അത് 15,236 കോടിയായി കുറഞ്ഞു. 20,000 കോടി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിതെന്നും തോമസ് ഐസക് പ്രതികരിച്ചിരുന്നു