പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. കേന്ദ്രബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ വില്‍പ്പന പ്രഖ്യാപിച്ചത്. പ്രാഥമിക ഓഹരിവില്‍പ്പന ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു.
ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരി മുഴുവന്‍ വില്‍ക്കും. റെയില്‍വേയുടെ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കുന്ന പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. കൂടുതല്‍ പിപിപി ട്രെയിനുകള്‍ വരും. കമ്പനിനിയമത്തിന്റെ ലംഘനമായി കാണുന്ന ചില നടപടികള്‍ ക്രിമിനല്‍ കുറ്റമല്ലാതാകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു