കേരള മാർച്ചിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതക്രമീകരണം.

തിരുവനന്തപുരം നഗരത്തിലെ ഗാന്ധി പാർക്കിൽ നിന്നും രാജ്ഭവനിലേക്ക് എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന കേരള മാർച്ചിനോടനുബന്ധിച്ച് 01.02.2020തീയതി പകൽ 03.00 മണിമുതൽ നഗരത്തിൽ ഗതാഗതക്രമീകരണം ഉണ്ടയിരിക്കുന്നതാണ്

മാർച്ച് ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കിഴക്കേകോട്ട – ഒ.ബി.റ്റി.സി – ആയുർവേദ കോളേജ് – പുളിമൂട് – സ്റ്റാച്യു – പാളയം – ആർ.ആർ.ലാംമ്പ് – മ്യൂസിയം – വെള്ളയമ്പലം (എം.ജി.റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്രചെയ്യേണ്ടതാണ്.

മാർച്ചിൽ പങ്കെടുക്കുവാൻ പ്രവർത്തകരുമായി ദേശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ കഴക്കുട്ടം ബൈപ്പാസ് വഴി ഈഞ്ചയ്ക്കൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മണക്കാട് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലെത്തി പാർക്ക് ചെയ്യേണ്ടതും, തിരികെ ചാക്ക ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അശാൻ സ്ക്വയർ – അണ്ടർപാസ്സ് – ബേക്കറി വഴി മാനവീയം വീഥിയിലെത്തി പ്രവർത്തകരെ കയറ്റി പോകേണ്ടതുമാണ്.

എം.സി റോഡിൽ നിന്നും പ്രവർത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങൾ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂർ – ആക്കൂളം വഴി കഴക്കുട്ടം ബൈപ്പാസിലെത്തി ഈഞ്ചയ്ക്കൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മണക്കാട് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലെത്തി പാർക്ക് ചെയ്യേണ്ടതും, തിരികെ ചാക്ക ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അശാൻ സ്ക്വയർ – അണ്ടർപാസ്സ് ബേക്കറി വഴി നന്ദാവനത്തെത്തി പ്രവർത്തകരെ കയറ്റി പോകേണ്ടതുമാണ്.

നെടുമങ്ങാട് ഭാഗത്തുനിന്നും പ്രവർത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങൾ പേരൂർക്കട – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – ജഗതി കരമന വഴി കിഴക്കേകോട്ടയിൽ എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനത്ത് പാർക്ക് ചെയ്യേണ്ടതാണ്. തിരികെ വെള്ളയമ്പലത്തെത്തി പ്രവർത്തകരെ കയറ്റി പോകേണ്ടതുമാണ്.

തിരുവനന്തപരം നഗരത്തിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കിഴക്കേകോട്ടയിൽ എത്തി പ്രവർത്തകരെ ഇറക്കിയശേഷം പുത്തിരിക്കണ്ടം മൈതാനത്ത് പാർക്ക് ചെയ്യേണ്ടതാണ്. തിരികെ വെള്ളയമ്പലത്തെത്തി പ്രവർത്തകരെ കയറ്റി പോകേണ്ടതുമാണ്.

വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ

ദേശിയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ ഉള്ളൂർ ജംഗ്ഷനിൽ നിന്നും തിരി‍ഞ്ഞ് മെഡിക്കൽകോളേജ് – കുമാരപുരം – കണ്ണമ്മൂല – നാലുമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി ആശാൻ സ്ക്വയർ – അണ്ടർ പാസ് വഴി പോകേണ്ടതാണ്.

എം. സി റോഡ് വഴി വരുന്ന വാഹനങ്ങൾ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂർ – മെഡിക്കൽ കേളേജ് വഴി പോകേണ്ടതാണ്.

നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കടയിൽ നിന്നും തിരിഞ്ഞ് ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്.എം.സി – വഴുതക്കാട് വഴി പോകേണ്ടതാണ്.

തമ്പാനൂർ ഭാഗത്തുനിന്നും ആറ്റിങ്ങൽ, കൊല്ലം, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി – പഞ്ചാപുര – അണ്ടർപാസ്സ് – ആശാൻ സ്ക്വയർ വഴി പോകേണ്ടതാണ്.

കിഴക്കേകോട്ട/ തമ്പാനൂർ ഭാഗങ്ങളിൽ നിന്നും പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ഫ്ലൈ ഓവർ – തൈക്കാട് – വഴുതക്കാട് – എസ്.എം.സി വഴി പോകേണ്ടതാണ്.

നോ പാർക്കിംഗ് സ്ഥലങ്ങൾ.

മ്യൂസിയം – കനകനഗർ റോഡ്

മ്യൂസിയം – നന്ദാവനം – ബേക്കറി റോഡ്

മ്യൂസിയം – ആർ.ആർ. ലാംമ്പ് – സ്റ്റാച്യു – കിഴക്കേകോട്ട വരെയുള്ള റോഡ്

കെൽട്രോൺ – മാനവീയം – ആൽത്തറ വരെയുള്ള റോഡ്

പട്ടം – കുറവൻകോണം – കവടിയാർ വരെയുള്ള റോഡ്

കിഴക്കേകോട്ട – അട്ടക്കുളങ്ങര – കിള്ളിപ്പാലം വരെയുള്ള റോഡ്

കിഴക്കേകോട്ട – മിത്രാനന്തപുരം – ഈഞ്ചയ്ക്കൽ വരെയുള്ള റോഡ്

മാർച്ചുമായി ബന്ധപ്പെട്ട വരുന്ന എല്ലാ വാഹനങ്ങളും ഗതാഗത തടസ്സം കൂടാതെ പോകേണ്ട സ്ഥലങ്ങൾക്കനുസരിച്ച് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. റോഡിനു പരാലൽ ആയോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതുമാണ്.

പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതൂമാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണെന്ന് ശ്രീ.ബൽറാം കുമാർ ഉപാദ്ധ്യായ IPS ഐ.ജി.പി & ജില്ലാ പോലീസ് മേധാവി അവർകൾ അറിയിച്ചിട്ടുള്ളതാണ്.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്

Latest

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം....

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ശനിയാഴ്ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് ശനിയാഴ്ച (ഒക്ടോബർ...

ജില്ലാതല പട്ടയമേളയിൽ 332 പട്ടയങ്ങൾ വിതരണം ചെയ്തു

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ...

ആറ്റിങ്ങലിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

ആറ്റിങ്ങൽ ഇടയ്ക്കാട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിനു സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!