ക്ളാസ് മുറിയിൽ കയറിയ പാമ്പിനെ അദ്ധ്യാപകർ തല്ലിക്കൊന്നു.

പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ അണലിയെ അദ്ധ്യാപകർ തല്ലിക്കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പഴയ കെട്ടിടത്തിലെ ഹയർസെക്കൻഡറി ഒന്നാം വർഷ സയൻസ് ക്ലാസിലാണ് സംഭവം. കാലിലൂടെ ഇഴഞ്ഞപ്പോൾ വിദ്യാർത്ഥിനി പാമ്പിനെ കണ്ട് നിലവിളിക്കുകയായിരുന്നു.

അതോടെ ക്ളാസിൽ ബഹളമായി. കുറച്ചുപേർ പുറത്തേക്കോടി. മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളുമെത്തി പാമ്പിനെ ബെഞ്ചിനടിയിൽ നിന്ന് പുറത്തേക്ക് തട്ടിയിട്ടശേഷം തല്ലിക്കൊന്നു.സ്കൂൾ അങ്കണത്തിന്റെ കാടുപിടിച്ചു കിടന്ന ഭാഗത്ത് നിന്നാണ് പാമ്പെത്തിയതെന്ന് കരുതുന്നു. സംഭവത്തെത്തുടർന്ന് മുനിസിപ്പൽ ജീവനക്കാരെത്തി പുല്ലു വെട്ടിയൊതുക്കിയെങ്കിലും പൂർണമായിട്ടില്ല.ഹയർസെക്കൻഡറി ഒന്നാം വർഷ വിഭാഗത്തിലെ മൂന്ന് ക്ലാസ് മുറികൾ ജീർണാവസ്ഥയിലായ കെട്ടിടത്തിലാണ്. പരസരവും വൃത്തിഹീനമാണ്.

കാടുപിടിച്ചു കിടക്കുന്ന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും പരിസരവും പാമ്പുകളുടെ വാസകേന്ദ്രമാണ്. നഗരത്തിൽ നിന്നും മാറിയുള്ള ഇവിടെ സമീപത്ത് വീടുകളും കുറവാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്നതിനാൽ ക്ളാസ് മുറികൾ വിട്ട് പുറത്തേക്ക് പോകാറില്ല. വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടി പാമ്പ് കടിയേറ്റ് മരിച്ചിട്ടുണ്ട്

Latest

കണിയാപുരത്ത് ആധുനിക പൊതുശ്മശാനം ‘പ്രശാന്തി’ മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുജനാരോ​ഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും...

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്. ഇതില്‍...

പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി.

തിരുവനന്തപുരം പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി....

വാമനപുരത്ത് അപകടം കുറ്റിമൂട് സ്വദേശി മരിച്ചു.

വാമനപുരത്ത്പത്രം ഇറക്കി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ച് കുറ്റിമൂട് കാഞ്ഞിരംപാറ സ്വദേശിയായ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!