2027 ലെ പൊതു അവധികളിൽ കൂടുതലും ശനി ഞായർ ദിവസങ്ങളിൽ.. 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

ഒക്ടോബര്‍ 18-ന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം 21 ദിവസങ്ങളാണ് പൊതുഅവധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പ്രധാന ആഘോഷങ്ങളായ ഈസ്റ്റര്‍, തിരുവോണം, സ്വാതന്ത്ര്യദിനം, വിജയദശമി എന്നിവ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമായാണ് വരുന്നത്. ഇതോടെ ഈ അവധി ദിനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നഷ്ടക്കണക്കിലാകും. 2027ലെ മിലാദ്-ഇ-ഷെരീഫ് രണ്ടാം ശനിയും ഓഗസ്റ്റ് 15 ഞായറാഴ്ചയുമാണ്. ഒന്നാം ഓണം സെപ്റ്റംബര്‍ 11 രണ്ടാം ശനിയാഴ്ചയാണ്. തിരുവോണ ദിനം സെപ്റ്റംബര്‍ 12 ഞായറാഴ്ചയാണ്.

പ്രധാന പൊതുഅവധി ദിനങ്ങള്‍.

ജനുവരി – മാര്‍ച്ച്‌:

മന്നം ജയന്തി – (ജനു 2, ശനി)

റിപ്പബ്ലിക് ദിനം – (ജനു 26, ചൊവ്വ)

മഹാശിവരാത്രി – (മാര്‍ച്ച്‌ 6, ശനി)

ഈദുല്‍ ഫിത്തര്‍ – (മാര്‍ച്ച്‌ 10, ബുധന്‍)

പെസഹ വ്യാഴം (മാര്‍ച്ച്‌ 25)- ദുഃഖവെള്ളി (മാര്‍ച്ച്‌ 26)

ഏപ്രില്‍ – ഓഗസ്റ്റ്:

അംബേദ്കര്‍ ജയന്തി – (ഏപ്രില്‍ 14, ബുധന്‍)

വിഷു – (ഏപ്രില്‍ 15, വ്യാഴം)

മെയ് ദിനം – (മെയ് 1, ശനി)

ബക്രീദ് – (മെയ് 17, തിങ്കള്‍),

കര്‍ക്കടക വാവ് – (ഓഗസ്റ്റ് 2, തിങ്കള്‍)

ശ്രീകൃഷ്ണ ജയന്തി – (ഓഗസ്റ്റ് 24, ചൊവ്വ)

അയ്യങ്കാളി ജയന്തി – (ഓഗസ്റ്റ് 28, ശനി)

സെപ്റ്റംബര്‍ – ഡിസംബര്‍:

മൂന്നാം ഓണം – (സെപ്റ്റംബര്‍ 13, തിങ്കള്‍)

നാലാം ഓണം – (സെപ്റ്റംബര്‍ 14, ചൊവ്വ)

ഗുരു ജയന്തി – (സെപ്റ്റംബര്‍ 15, ബുധന്‍)

ഗുരു സമാധി – (സെപ്റ്റംബര്‍ 22, ബുധന്‍)

ഗാന്ധി ജയന്തി – (ഒക്ടോബര്‍ 2, ശനി)

ദീപാവലി – (ഒക്ടോബര്‍ 28, വ്യാഴം)

ക്രിസ്മസ് – (ഡിസംബര്‍ 25, ശനി).

നിയന്ത്രിത അവധികള്‍ (Restricted Holidays)

അയ്യാ വൈകുണ്ഠ സ്വാമി ജയന്തി – (മാര്‍ച്ച്‌ 4, നാടാര്‍ സമുദായം)

ആവണി അവിട്ടം – (ഓഗസ്റ്റ് 17, ബ്രാഹ്‌മണ സമുദായം)

വിശ്വകര്‍മ്മ ദിനം – (സെപ്റ്റംബര്‍ 17, വിശ്വകര്‍മ്മ സമുദായം) എന്നിവ അതത് വിഭാഗക്കാര്‍ക്ക് നിയന്ത്രിത അവധിയായി ഉപയോഗിക്കാം.

Latest

കോവളം പീഡനക്കേസ് ; കോര്‍പ്പറേഷൻ ജീവനക്കാരനായ അനുരൂപ് അറസ്റ്റില്‍

തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന്...

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ “അമർനാഥ് ആരാധ്യ ചൈന്നൈ” എന്ന നോവൽ പ്രകാശനം ചെയ്തു.

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ "അമർനാഥ് ആരാധ്യ ചൈന്നൈ" എന്ന നോവൽ കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻകുന്നുംപുറം...

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം മകൻ പോലീസ് കസ്റ്റഡിയിൽ.

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം എന്നു സൂചന മകൻ പോലീസ്...

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ...

പിരപ്പമൺകാട് കന്നിക്കൊയ്ത്ത്

കാൽനൂറ്റാണ്ട് തരിശ് കിടന്ന പാടശേഖരം വീണ്ടെടുത്തതിന് ശേഷം നടക്കുന്ന...

പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.

ചിറയിൻകീഴ്: പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക്...

കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം: മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളക്കലത്തുകാവ്...

സായിഗ്രാമം നാടകോത്സവം 2026.

തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ...

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ...

കോവളം പീഡനക്കേസ് ; കോര്‍പ്പറേഷൻ ജീവനക്കാരനായ അനുരൂപ് അറസ്റ്റില്‍

തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ കോർപ്പറേഷൻ മേയർ സസ്പെൻഡ് ചെയ്തു. കേസില്‍ പെണ്‍കുട്ടിയുമായി അന്വേഷണ സംഘം സ്പാ സ്ഥാപനത്തിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ...

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ “അമർനാഥ് ആരാധ്യ ചൈന്നൈ” എന്ന നോവൽ പ്രകാശനം ചെയ്തു.

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ "അമർനാഥ് ആരാധ്യ ചൈന്നൈ" എന്ന നോവൽ കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻകുന്നുംപുറം പ്രകാശനം ചെയ്തു. നിലമേൽ സൗഹാർദ്ദ സമിതി ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറിഎ.സുലൈമാൻ അദ്ധ്യക്ഷനായി. ഭഗത്‌ സിംങ് ഗ്രന്ഥശാല...

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം മകൻ പോലീസ് കസ്റ്റഡിയിൽ.

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം എന്നു സൂചന മകൻ പോലീസ് കസ്റ്റഡിയിൽ കോരാണി സനലിന്റെ മകൻ 34 വയസ്സുള്ള ബാലഗോപാൽ ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പരിക്കേറ്റ നിലയിൽ...

LEAVE A REPLY

Please enter your comment!
Please enter your name here