പിരപ്പമൺകാട് കന്നിക്കൊയ്ത്ത്

കാൽനൂറ്റാണ്ട് തരിശ് കിടന്ന പാടശേഖരം വീണ്ടെടുത്തതിന് ശേഷം നടക്കുന്ന ഏഴാമത്തെ കൊയ്ത്ത് ഉത്സവം അതിഗംഭീരമായി പിരപ്പമൺകാട് കൊണ്ടാടുകയുണ്ടായി. സമ്മേളന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പാടശേഖരസമിതിക്ക് നൽകിയ കാർഷിക യന്ത്രങ്ങളുടെ കൈമാറൽ ചടങ്ങും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിച്ചു. കന്നിക്കൊയ്ത്ത് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപി മുരളി നിർവഹിച്ചു. പാടശേഖരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ കുട്ടികളുടെ കർഷക വേഷപ്പകർച്ച മത്സരം സംഘടിപ്പിക്കപ്പെട്ടു. 62 കുട്ടികൾ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുത്തു. മുഴുവൻ കുട്ടികൾക്കും പാടശേഖരസമിതി മമെന്റോ നൽകുകയുണ്ടായി. ജില്ലാ പഞ്ചായത്ത് മെമ്പർ കാർത്തിക എസ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി..പൂവത്തറ തെക്കത് ആറാട്ടുകടവിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജനപങ്കാളിത്തം കൊണ്ട് മുൻകാലങ്ങളേക്കാൾ ഏറെ ശ്രദ്ധേയമായി.. കൃഷിയെ സ്നേഹിക്കുന്നവരുടെ പരസ്പര സാമ്പത്തിക സഹായ കൂട്ടായ്മയായ കർഷക സഞ്ചിത നിധിയുടെ പ്രതിമാസ നറുക്കെടുപ്പ് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേമവല്ലി നടത്തുകയുണ്ടായി.

പാടശേഖരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവൻ നെല്ലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി വിപണനം ചെയ്യുന്നതിന് സഹായകരമായ രീതിയിൽ പാടശേഖരത്തിൽ രൂപീകൃതമായ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് എല്ലാവിധ സഹായവും ചെയ്യുമെന്നും , കൂടുതൽ സന്ദർശകരെ പാടശേഖരത്തിലേക്ക് ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിനും ആയി ഒരു ഹാപ്പിനസ് പാർക്ക് വയൽ പ്രദേശത്ത് സ്ഥാപിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നിവർ ഉറപ്പു നൽകി.
ജില്ലാ പഞ്ചായത്ത് അനുവദിച്ച മുഴുവൻ കാർഷിക യന്ത്രങ്ങളുടെയും പ്രദർശനവും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷൈനി അധ്യക്ഷത വഹിച്ച യോഗത്തിൽ പാടശേഖര സമിതി പ്രസിഡന്റ് വി ആർ സാബു സ്വാഗതവും സൗഹൃദ സംഘം കൺവീനർ ബിജു മാറ്റാടി നന്ദിയും പറഞ്ഞു.. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: ലിഷാരാജ് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിജയകുമാർ , ശ്രീക്കുട്ടി , ഉപദേശക സമിതി അംഗങ്ങളായ എസ്.ശരുൺകുമാർ , ബി രാജീവ്, വിജു കോരാണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Latest

പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.

ചിറയിൻകീഴ്: പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക്...

കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം: മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളക്കലത്തുകാവ്...

സായിഗ്രാമം നാടകോത്സവം 2026.

തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ...

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍...

തിരഞ്ഞെടുപ്പ് ഫലം..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി...

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകള്‍.

ഇന്ന്മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം...

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

*തിരുവനന്തപുരം:* കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം...

തീരദേശ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് തീരദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ...

സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു.

സംഗീത നാടക അക്കാദമി മുൻ ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി...

പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.

ചിറയിൻകീഴ്: പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മറ്റൊരിടത്ത് നിന്ന് പിടികൂടിയ പാമ്പുമായി...

കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം: മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളക്കലത്തുകാവ് സ്വദേശി ആൻസർ–സീന ദമ്പതികളുടെ മകൻ ആഷിക് (24) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്നു. കല്ലമ്പലത്ത്...

സായിഗ്രാമം നാടകോത്സവം 2026.

തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സായിഗ്രാമം നാടകോത്സവം 2026” സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 29 വരെ സായിഗ്രാമം തോന്നയ്ക്കൽ സായി ഗണേഷ്...

LEAVE A REPLY

Please enter your comment!
Please enter your name here