സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു.

സംഗീത നാടക അക്കാദമി മുൻ ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു.
ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ അദ്ദേഹം രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു. കലയ്ക്കു വേണ്ടി ജീവിച്ച അദ്ദേഹം വർഷം തോറും ഒക്ടോബറില്‍ നടത്തിയിരുന്ന സൂര്യാ ഫെസ്റ്റിവല്‍ കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തെ അദ്ഭുതങ്ങളിലൊന്നായിരുന്നു. ഐഎസ്‌ആർഒയില്‍ എൻജിനിയർ ആയിരുന്ന അദ്ദേഹം ജോലി രാജി വച്ച ശേഷമാണ് മുഴുവൻ സമയ കലാപ്രവർത്തകനായത്. കേരള സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും സമഗ്രസംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരവും അടക്കമുള്ള അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
മൂന്നു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ആയിരുന്നു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കേരള ചചച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാലാ ഫൈൻ ആർട്സ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ പദവികള്‍ വഹിച്ചു. ദേശിയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതികള്‍, ഇന്ത്യൻ പനോരമ സെലക്ഷൻ സമിതി, എൻഎഫ്ഡിസി സ്ക്രിപ്റ്റ് കമ്മിറ്റി, തുടങ്ങിയവയില്‍ അംഗമായിരുന്നു. ദൂരദർശൻ ഉപദേശക സമിതി അംഗമായും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ വിദഗ്ധസമിതി അംഗമായും പ്രവർത്തിച്ചു.
മേല്‍വിലാസം, പുലരി, തുടക്കം, തുടർച്ച, നീലവെളിച്ചം, അവതാരം, സ്ത്രീ പർവം തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. 2003 ല്‍ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിന്റെ മാൻ ഓഫ് ദി ഇയർ ആയി. ഏറ്റവും മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്‌ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതിയും (1996) കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പും (1994) നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സൂര്യ കൃഷ്ണമൂർത്തിയാണ്. . ഭാര്യ രാജി. മക്കള്‍: സീത (സിവില്‍ സർവീസ്), ലക്ഷ്മണൻ . മരുമകൻ: ചന്ദൻ കുമാർ.

Latest

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്,...

ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി∙ വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ...

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന് മൊഴി.

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന്...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

ഒപ്പം താമസിച്ചിരുന്ന ആളുടെ മദ്യം എടുത്തു കുടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം; തിരുവനന്തപുരത്ത് 55 കാരന്റെ കൊലപാതകത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ അറസ്റ്റില്‍

കരമനയില് 55 കാരനായ ശ്രീകണ്ഠന് നായരെ വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35) പൊലീസിന്റെ പിടിയിലായി. കരമന പള്ളിത്താനം സ്വദേശിയായ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ.കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2003 ജനുവരി മുതല്‍ 2007 ജൂലൈ വരെ വരവില്‍ കവിഞ്ഞ്...

ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി∙ വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വാഴവറ്റയിലെ വീട്ടിൽനിന്ന് 43 ലീറ്റർ വിദേശമദ്യവും 22 ലീറ്റർ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാൻ...

LEAVE A REPLY

Please enter your comment!
Please enter your name here