സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാങ്കിങ്, നോൺ-ബാങ്കിങ്, പണയം, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കു ബാധകമാകത്തക്ക വിധമാണ് മിനിമം വേതനം പ്രഖ്യാപിച്ചത്.

ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ്, മെസഞ്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി 10150-400-12150-500-14650 രൂപ എന്ന സ്‌കെയിലിൽ കുറയാതെ മാസ വേതനം ലഭിക്കും. ഗാർഡനർ, സായുധരല്ലാത്ത വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ് എന്നിവർക്ക് 10750-400-12750-500-15250 എന്ന സ്‌കെയിലിലും ഡ്രൈവർമാർക്ക് 11500-400-13500-500-16000 എന്ന സ്‌കെയിലിലും അടിസ്ഥാന വേതനം ലഭിക്കും.

കളക്ഷൻ എക്‌സിക്യൂട്ടിവ്, എടിഎം ക്യാഷ് ലോഡിങ് എക്‌സിക്യൂട്ടിവ്, കളക്ഷൻ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബിൽ കളക്ടർ, അപ്രൈസർ, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 13250-700-16750-800-20750 രൂപയായിരിക്കും. ക്ലാർക്ക്, ജൂനിയർ ഓഫിസർ, ജൂനിയർ അസിസ്റ്റന്റ്, സെയിൽസ് ഓഫിസർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസർ, ഇൻഷ്വറൻസ് പ്രൊമോട്ടർ, ഇൻഷ്വറൻസ് ഏജന്റ്, ഇൻഷ്വറൻസ് അഡൈ്വസർ, ജൂനിയർ റിക്കവറി ഓഫിസർ, ജൂനിയർ എക്‌സിക്യൂട്ടിവ്, കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടിവ്, ബിസിനസ് അസോസിയേറ്റ്, ജൂനിയർ ക്രെഡിറ്റ് ഓഫിസർ എന്നീ തസ്തികകളിലുള്ളവർക്ക് 14750-750-18500-850-22750 എന്ന സ്‌കെയിലിലും കാഷ്യർ, അക്കൗണ്ടന്റ്, സീനിയർ എക്‌സിക്യൂട്ടിവ്, കസ്റ്റമർ റിലേഷൻസ് എക്‌സിക്യൂട്ടിവ് / കസ്റ്റമർ റിലേഷൻ ഓഫിസർ, സീനിയർ റിക്കവറി ഓഫിസർ, സീനിയർ ബിസിനസ് അസോസിയേറ്റ്, ജൂനിയർ ഇൻഷ്വറൻസ് ഓഫിസർ, അസിസ്റ്റന്റ് ക്രെഡിറ്റ് ഓഫിസർ എന്നിവർക്ക് 16250-850-20500-950-25250 എന്ന അടിസ്ഥാന സ്‌കെയിലിലും വേതനം ലഭിക്കും.

അസിസ്റ്റന്റ് മാനേജർ, ബിസിനസ് മാനേജർ, സെയിൽസ് ഡെവലപ്‌മെന്റ് മാനേജർ, സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസർ, കാഷ്യർ-കം-അക്കൗണ്ടന്റ്, സീനിയർ ഇൻഷ്വറൻസ് ഓഫിസർ, ക്രെഡിറ്റ് ഓഫിസർ തസ്തികകളിൽ 18500-1150-24300-1250-30550 എന്നതായിരിക്കും അടിസ്ഥാന ശമ്പള സ്‌കെയിൽ. ബ്രാഞ്ച് മാനേജർ, മാനേജർ(എച്ച്.ആർ), ഓപ്പറേഷൻസ് ഹെഡ്, ബ്രാഞ്ച് ഹെഡ്, ലീഗൽ അസിസ്റ്റന്റ് എന്നിവർക്ക് 20500-1250-25750-1400-33750 സ്‌കെയിലിലും അടിസ്ഥാന വേതനം നൽകണം.

അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങൾക്കായി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ 250 പോയിന്റിനു മേൽ വർധിക്കുന്ന ഓരോ പോയിന്റിനും 32 രൂപ 50 പൈസ നിരക്കിൽ ക്ഷാമബത്തയും നൽകണം. ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ്, മെസഞ്ചർ, ഗാർഡനർ, സായുധരല്ലാത്ത വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ, കളക്ഷൻ എക്‌സിക്യൂട്ടിവ്, എടിഎം ക്യാഷ് ലോഡിങ് എക്‌സിക്യൂട്ടിവ്, കളക്ഷൻ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബിൽ കളക്ടർ, അപ്രൈസർ, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലുള്ളവർക്ക് സർവീസ് വെയിറ്റേജ്, അധിക ജോലിക്കുള്ള പ്രത്യേക വേതനം, റിസ്‌ക് അലവൻസ് എന്നിവ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസിലെ അന്തിമ തീർപ്പിന് വിധേയമായി നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

മിനിമം വേതനം പ്രഖ്യാപിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത തസ്തികകളിൽ ഈ മേഖലയിലെ സമാന ജീവനക്കാരുടെ വേതനത്തിന്റെയും ക്ഷാമബത്തയുടേയും ഇൻക്രിമെന്റിന്റെയും നിരക്കിൽ വേതനം നൽകണം. മാസ വേതനത്തെ 26 കൊണ്ട് ഭാഗിച്ചാകണം ദിവസവേതനം നിശ്ചയിക്കേണ്ടത്. ഏതെങ്കിലും സ്ഥാപനത്തിലോ തൊഴിലുടമയ്ക്കു കീഴിലോ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉത്തരവിൽ പറയുന്നതിനേക്കാൾ ഉയർന്ന വേതനം ലഭിക്കുന്നുണ്ടെങ്കിൽ അവർക്ക് തുടർന്നും അതേ നിരക്കിൽ വേനം നൽകണമെന്നും വിജ്ഞാപനലുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള മിനിമം വേതനം സംബന്ധിച്ച് 2016 ജൂലൈയിൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രാഥമിക വിജ്ഞാപനത്തിലെ കരട് നിർദേശങ്ങളിലുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും പരിഗണിച്ചും ഈ ആവശ്യത്തിനായി രൂപീകരിച്ച മിനിമം വേതന ഉപദേശ ബോർഡിന്റെ ശുപാർശകളും പരിഗണിച്ചാണ് മിനിമം വേതന നിരക്കുകൾ പ്രഖ്യാപിച്ചത്.

Latest

കരമന നദിയിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കരമന നദിയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരു കരകളിലും...

കലക്ടറേറ്റ് ബോംബ് സ്ഫോടന കേസ്. പ്രതികൾക്ക് ജീവപര്യന്തം.

കലക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളെയും ജീവപര്യന്തം തടവിന്...

ആറ്റിങ്ങൽ സ്വദേശി തിരിച്ചിട്ട പാറയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടു.

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരണപ്പെട്ടത്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!