രാഷ്ട്ര ശില്പിയായ പണ്ഡിറ്റ്ജിയുടെ അൻപത്തിയാറാം ചരമവാർഷിക ദിനം കെ എസ് യു വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല മൈതാനം ജംഗ്ഷനിൽ ആചരിച്ചു. അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിനു മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രഘുനാഥൻ ഉദ്‌ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, വെട്ടൂർ ഷാലിബ്, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് അമീസ് ജലാൽ, എം ആർ നിസാർ, ജയശ്രീ, ജസീന ഹാഷിം, സുഹൈൽ ആലംകോട്, ശ്യം നാവായിക്കുളം, എന്നിവർ നേതൃത്വം നൽകി.