എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തോന്നയ്ക്കല്‍ ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി MLA അനുവദിച്ച രണ്ട് പുതിയ ബസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു .തോന്നയ്ക്കല്‍ സ്കൂളിന് നിലവില്‍ മൂന്ന് ബസ്സുകളാണുള്ളത്.അതും ഡെപ്യൂട്ടി സ്പീക്കര്‍ സ്കൂളിന് നല്‍കിയവയാണ്.പൊതുഗതാഗതം പൂര്‍ണമായും ഇല്ലാത്തതിനാല്‍, പരീക്ഷയ്ക്കെത്തുന്ന എല്ലാ കുട്ടികളേയും എത്തിക്കുന്നതിന് പ്രയാസം നേരിടുന്ന സമയത്താണ് ഡെപ്യൂട്ടി സ്പീക്കറും സ്ഥലം MLA യുമായ വി.ശശി സാറിന്‍റെ അവസരോചിതമായ ഇടപെടല്‍.സ്കൂള്‍ അങ്കണത്തില്‍ പി.റ്റി.എ.പ്രസിഡന്‍റ് ആര്‍.രാജശേഖരന്‍നായന്‍റെ അധ്യക്ഷതയില്‍ വി.ശശി MLA ബസ്സുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു .
മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വേങ്ങോട് മധു,വാര്‍ഡ്മെമ്പര്‍ ഉദയകുമാരി ,പ്രിന്‍സിപ്പാള്‍ എച്ച് .ജയശ്രീ ,SMC ചെയര്‍മാന്‍ ജി.സജി,PTA വൈസ് പ്രസിഡന്‍റ് ജി.അരുണ്‍ ,ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ ,സന്തോഷ്തോന്നയ്ക്കല്‍ ,എല്‍.ദിവ്യ എന്നിവര്‍ സംസാരിച്ചു .PTA /SMC അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.സ്കൂളിന് രണ്ട് ബസ്സുകള്‍ കൂടി അനുവദിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി MLA യ്ക്ക് സ്കൂള്‍ PTA /SMC കമ്മിറ്റികളും സ്റ്റാഫ് കൗണ്‍സിലും നന്ദി അറിയിച്ചു.