കുട്ടികർഷകരെ ആശ്വസിപ്പിച്ച് കേരളം

തൊടുപുഴ: 13 വളർത്തുപശുക്കൾ ചത്തതിനെ തുടർന്ന് വിഷമത്തിലായ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികർഷകരെ ആശ്വസിപ്പിച്ചും ചേർത്തുപിടിച്ചും കേരളം. പതിനാലും പതിനെട്ടും വയസ്സുള്ള കുട്ടികർഷകരെ ആശ്വസിപ്പിക്കാൻ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും രാവിലെ തന്നെ വീട്ടിലെത്തി.

കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മന്റ് ബോർഡിൽനിന്ന് ഇൻഷുറൻസ് പരിരക്ഷയോടെ ഒരാഴ്ചക്കുള്ളിൽ ഇവർക്ക് നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. അടിയന്തര സഹായമായി 45,000 രൂപ മിൽമയും നൽകും. ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്സ് നൽകും.

ത്രിതല പഞ്ചായത്തുകളുടെ സഹായം വിവിധ പദ്ധതികൾ വഴി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് കുട്ടികർഷകർക്ക് ശാസ്ത്രീയ പശുവളർത്തലിൽ പരിശീലനവും നൽകും.പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള പണം എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നൽകുമെന്ന് അറിയിച്ചിരുന്നു. നേരത്തെ നടൻ ജയറാമും കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു.

അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് നൽകിയത്. മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെയും ജോർജിന്റെയും 13 പശുക്കളാണ് ഞായറാഴ്ച രാത്രി 10 മണിയോടെ ചത്തത്. 22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കപ്പത്തണ്ടിലെ സയനൈഡ് വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Latest

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

കോമെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ട്ടയം മെഡിക്കല്‍കോളേജിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു ; രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം

മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ഓര്‍ത്തോയുടെ വാര്‍ഡായ 14 ന്റെ ഒരു ഭാഗം പുറത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വാര്‍ഡിനോട് ചേര്‍ന്നുള്ള ബാത്ത്‌റൂമിന്റെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നും ഇവ ഇപ്പോള്‍ ഉപയോഗിച്ചിരുന്നില്ലാത്ത...

തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു,തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം.

തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു. പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, പാസ്സ് കളക്ടര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം. ഡയാലിസിസ് ടെക്‌നീഷ്യന് ഡയാലിസിസ്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!