സിനിമാ ടിക്കറ്റിന് ഇന്നുമുതൽ വില വർദ്ധിക്കും: സാധാരണ ടിക്കറ്റിന് ഇനി മുതൽ 130 രൂപ

കേരളത്തിലെ സിനിമാ തീയറ്ററുകൾ ഇന്നുമുതൽ വർദ്ധിച്ച നിരക്കിലായിരിക്കും സിനിമാ ടിക്കറ്റുകൾ വിൽക്കുക. 10 മുതൽ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് വില കൂടിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന് ഇനി മുതൽ 130 രൂപ നൽകേണ്ടി വരും. ജി.എസ്.ടിയും ക്ഷേമനിധി തുകയും വിനോദ നികുതിയും സർക്കാർ ഏർപ്പെടുത്തിയതോടുകൂടിയാണ് ടിക്കറ്റ് ചാർജ് കൂട്ടാൻ തീയറ്റർ ഉടമകൾ തീരുമാനിച്ചത്. സർക്കാർ നികുതി ഏർപ്പെടുത്തിയതിനെതിരെ സിനിമാ തീയറ്റർ ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള നടപടികൾ നീണ്ടു പോകുകയായിരുന്നു. കോടതി വിധി സർക്കാരിന് അനുകൂലമാണെങ്കിൽ തീയറ്റർ ഉടമകൾ മുൻകാല പ്രാബല്യത്തോടെ വിനോദ നികുതി നൽകണം. ശനിയാഴ്ച മുതൽ തന്നെ ഏതാനും തീയറ്ററുകൾ ടിക്കറ്റ് ചാർജ് കൂട്ടിയിരുന്നു.

കേന്ദ്ര സർക്കാർ ജി.എസ്.ടി നടപ്പായപ്പോൾ 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളില്‍ 28% എന്നും തീരുമാനിച്ചിരുന്നു. എന്നാൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് കേന്ദ്ര സർക്കാർ നികുതിയിൽ ഇളവ് വരുത്തിയിരുന്നു.ഇത് യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത് .കേരളത്തിൽ സാധാരണ ടിക്കറ്റിന് 95 രൂപയാണ് വില. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്തതോടെയാണ് ഇത് 100 രൂപയായി മാറിയത്. ഇതിനൊപ്പം 12 % ജി.എസ്.ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലേക്കും എത്തി. തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സർക്കാർ അടിസ്ഥാനവിലയിൽ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേലെ 5% ജി.എസ്.ടിയും ചേർത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 95ൽ നിന്നു 106 രൂപയായി ഉയർന്നു. ജി.എസ്.ടി ഫലത്തില്‍ 18 % ആയി. ഇതോടെയാണ് സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം....

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ശനിയാഴ്ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് ശനിയാഴ്ച (ഒക്ടോബർ...

ജില്ലാതല പട്ടയമേളയിൽ 332 പട്ടയങ്ങൾ വിതരണം ചെയ്തു

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ...

ആറ്റിങ്ങലിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

ആറ്റിങ്ങൽ ഇടയ്ക്കാട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിനു സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!