സ്മാർട് ഫോൺ ഉപഭോക്താക്കൾക്കായി ഓൾ-ഇൻ-വൺസേവനങ്ങൾ പ്രഖ്യാപിച്ച ശേഷം റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ റീചാർജ് സൗജന്യങ്ങളുമായി രംഗത്ത്. പുതിയ ഓഫർ പ്രകാരം ജിയോ ഫോൺഉപയോക്താക്കൾക്ക് എല്ലാ അൺലിമിറ്റഡ് പ്ലാനുകളും, സേവനങ്ങളും ഒറ്റ പ്ലാനിൽ ലഭ്യമാക്കും. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാകും. നിലവിലുള്ള എല്ലാ പ്ലാനുകളും തുടർന്നു പോകും.