ഇരട്ടക്കൊല, പ്രതി അറസ്റ്റിൽ : ആദ്യം അമ്മയെയും പിന്നെ കൂട്ടാളിയെയും കൊലപ്പെടുത്തി .

സ്വത്ത് തട്ടിയെടുക്കാൻ, ഉറങ്ങിക്കിടന്ന അമ്മയെ സാരിയുപയോഗിച്ച് കെട്ടിത്തൂക്കിക്കൊന്നത് പുറത്തറിയാതിരിക്കാൻ വാടകക്കൊലയാളിയെ വകവരുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി തള്ളിയ മകൻ ആറ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി.

മുക്കം വെസ്റ്റ് മണാശേരിയിലെ ‘സൗപർണിക’യിൽ താമസിച്ചിരുന്ന ബിർജു (53) ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 2014ലാണ് അമ്മ ജയവല്ലിയെ ബിർജു കൊലപ്പെടുത്തിയത്. അമ്മയെ കൊല്ലാൻ ബിർജുവിനെ സഹായിച്ച മലപ്പുറം വണ്ടൂർ പുതിയാത്ത് ഇസ്‌മയിലിനെ (48) 2017ലാണ് മദ്യം നൽകി മയക്കിയ ശേഷം കഴുത്തുഞെരിച്ച് കൊന്നത്. തുടർന്ന് കഷണങ്ങളാക്കി വിവിധയിടങ്ങളിൽ തള്ളിയ ഇസ്‌മയിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കോഴിക്കോട്ടെ മുക്കം, ചാലിയം എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.

കൊല്ലപ്പെട്ടത് ഇസ്‌മയിലാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ അയാളുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം നീണ്ടു. തുടർന്നാണ് സംശയത്തിന്റെ മുന ബിർജുവിലേക്കും തിരിഞ്ഞത്. ഒരാളുടെ അമ്മയെ കൊന്ന വകയിൽ ഇസ്‌മയിലിന് പണം കിട്ടാനുണ്ടെന്ന ചങ്ങാതിയുടെ മൊഴിയാണ് തുമ്പായത്. അമ്മയുടെ കൊലപാതകം ആത്മഹത്യയാണെന്നു ബിർജു വരുത്തുകയായിരുന്നു. കൂട്ടാളിയുടെ കൊലയ്‌ക്ക് തുമ്പുണ്ടാകാതിരിക്കാനാണ് മൃതദേഹം കഷണങ്ങളാക്കിയത്. എന്നാൽ തലയോട്ടിയുൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ പലയിടങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ ശാസ്‌ത്രീയ പരിശോധനകളിലൂടെ തെളിവുകൾ ശേഖരിച്ചുള്ള പൊലീസിന്റെ അതിസമർത്ഥമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കാട്ടുമൃഗങ്ങളെ വേട്ടയാടി കഷണങ്ങളാക്കി പരിചയമുള്ള ബിർജു ആ വൈദഗ്ദ്ധ്യം ഇസ്മയിലിന്റെ മൃതദേഹത്തിലും പ്രയോഗിക്കുകയായിരുന്നു. ജയവല്ലിയുടെ കൊലപാതകം പുറത്തറിഞ്ഞാലോ എന്ന സംശയത്താലാണ് ഇസ്‌മയിലിനെ കൊന്നതെന്ന് ബിർജു പറഞ്ഞതായി ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. ബിനോയ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Latest

അണ്ടർ 16 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്ത ആറ്റിങ്ങൽ സ്വദേശി ഇഷാന് സ്വീകരണം നൽകി.

ആറ്റിങ്ങൽ: 16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട...

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!