പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കുനേരേ ആക്രമണം, യുവാവ് പിടിയിലായി.

0
63

ശാസ്താംകോട്ട :പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കുനേരേ ആക്രമണം നടത്തിയ കേസിലെ യുവാവ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായി. കോട്ടയത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പടിഞ്ഞാറെ കല്ലട സ്വദേശി വൈദേഹിനെ(20)യാണ് വ്യാഴാഴ്ച പോലീസ് പിടികൂടിയത്. പടിഞ്ഞാറെ കല്ലട സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിക്കുനേരേ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. സ്കൂളിലേക്ക് പരീക്ഷയെഴുതാൻ വിദ്യാർഥിനി സൈക്കിളിൽ പോകവേ യുവാവ് റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കുട്ടി ബഹളംെവച്ചതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. എസ്.എച്ച്.ഒ. എ.അനൂപിന്റെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്.

 

ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും

https://www.facebook.com/varthatrivandrumonline/videos/906028633729617