ചാത്തമ്പറ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരണപ്പെട്ടു

0
80

കല്ലമ്പലം: വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരണപ്പെട്ടു. കടമ്പാട്ടുകോണം വെട്ടിയറ ആലുവിള വീട്ടിൽ എസ്.സജീവ്(49) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 8.30 ന് ചാത്തമ്പറ ഫാം ആൻ്റ് ഫ്രഷ് മാർക്കറ്റിന് എതിർവശം വാഹനം പാർക്ക് ചെയ്തതിന് ശേഷം റോഡിലേയ്ക്ക് കടക്കാൻ ശ്രമിയ്ക്കവെയാണ് ആലംകോട് ഭാഗത്ത് നിന്നും വന്ന ഇരുചക വാഹനം ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ചു. പിതാവ് പരേതനായ സദാശിവൻപിള്ള. മാതാവ് ചന്ദ്രിക. ഭാര്യ: ഷൈജി.

മക്കൾ: അതുൽജീവ് , അദ്രിജ.

വിവാദമുഖങ്ങളായി നയൻസും വിക്കിയും;വാടകഗർഭധാരണത്തിന്റെ പേരിൽ വിവാദത്തിലായ പ്രമുഖർ