കൂട്ടുകാരിക്കൊപ്പം താമസിക്കാൻ എത്തിയ യുവ വനിത ഡോക്ടർ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർഥിനി വയനാട് കണിയാമ്പറ്റ സ്വദേശി പള്ളിയാലിൽ വീട്ടിൽ തൻസിയ(25)യെയാണ് പാലാഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമ്മേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തൻസിയയെ രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് തുറന്നപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവർ അപസ്മാരത്തിനുള്ള ചികിത്സയിലായിരുന്നു. ഇതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. ഭർത്താവ്: പുത്തൻ വീട്ടിൽ ഫരീദ് താമരശ്ശേരി. സഹോദരങ്ങൾ: ആസിഫ്, അൻസില