കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ യുവതിയെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ താഴെ സ്വദേശി വിസ്മയയും പെൺകുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ വിസ്മയ കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ കുറ്റ്യാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.