രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിഞ്ഞ് ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കും; പ്രതിഷേധം കടുപ്പിച്ച് ഗുസ്‌തി താരങ്ങൾ

ന്യൂഡൽഹി: കേന്ദ്രത്തിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെ രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്ന് ഗുസ്‌തി താരങ്ങൾ. അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഉൾപ്പെടെ നേടിയ മെഡലുകൾ ഒഴുക്കി ‘മെഡൽ വിസർജൻ’ നടത്തുമെന്നാണ് ഗുസ്‌തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലൈംഗിക പീഡന പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനം. ഇന്ന് വൈകുന്നേരം ആറുമണിയ്ക്ക് ഹരിദ്വാറിൽ ഗംഗയിൽ മെഡലുകൾ എറിയുമെന്നും ഇന്ത്യാ ഗേറ്റിൽ നിരാഹാര സമരമിരിക്കുമെന്നും കായികതാരങ്ങൾ വ്യക്തമാക്കി. ‘ഈ മെഡലുകൾ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. ഞങ്ങൾ വിയർപ്പൊഴുക്കി നേടിയ മെഡലുകൾക്ക് വിലയില്ലാതായി. മെഡലുകൾ ഗംഗയിൽ ഒഴിക്കിയതിനുശേഷം രക്തസാക്ഷികളുടെ ഓർമകളുള്ള ഇന്ത്യാഗേറ്റിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’- ഗുസ്‌തി താരം ബജ്‌രംഗ് പുനിയ വ്യക്തമാക്കി. ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്ന അതേസമയം, ജന്തർ മന്ദറിൽ സമരം നടത്തിവന്ന വനിതാ ഗുസ്‌തി താരങ്ങളെ ഡൽഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരെ വൈകിട്ടോടെ മോചിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ദിവസം പുതിയ പാർലമെന്റിന് മുന്നിൽ വനിത മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾ മറികടന്ന് കുതിച്ച താരങ്ങളെ പൊലീസ് തടഞ്ഞതോടെ തർക്കമായി. പൊലീസ് ബലംപ്രയോഗിച്ച് താരങ്ങളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൂടുതൽ ബാരിക്കേഡുകൾ നിരത്തി മാധ്യമപ്രവർത്തകരെ മാറ്റിയ ശേഷം സമരപന്തൽ പൊലീസ് പൊളിച്ചു. മുഴുവൻ സാധനങ്ങളും കൊണ്ടുപോയി. ഐക്യദാർഢ്യമർപ്പിച്ചെത്തിയ കർഷകരെയും, വിദ്യാർത്ഥികൾ അടക്കമുളളവരെയും കസ്റ്റഡിയിലെടുത്ത് മാറ്റി. ഡൽഹി പൊലീസിന്റെയും, കേന്ദ്ര സേനയുടെയും വൻസന്നാഹമായിരുന്നു ജന്തർ മന്ദറിൽ ഉണ്ടായിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും രേഖാമൂലം ആവശ്യപ്പെട്ടാൽ മറ്റൊരു സ്ഥലം അനുവദിക്കാമെന്നുമാണ് പൊലീസ് പറയുന്നത്. വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരെ പ്രതിചേർത്ത് ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Latest

അഞ്ചുതെങ്ങ് കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥികളെ കാണാതായി.

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥികളെ കാണാതായി. വൈകിട്ട് നാലുമണിയോടെ...

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം ഓണാഘോഷം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ...

ബൈക്കപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു യുവാക്കൾ..ഒടുവിൽ പരിക്കേറ്റയാൾ മരണപ്പെട്ടു

തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ...

ഉഴുന്നുവടയില്‍ ബ്ലേഡ്,വെൺപാലവട്ടത്തെ കുമാർ ടിഫിൻ അധികൃതർ അടപ്പിച്ചു.

തിരുവനന്തപുരം വെണ്‍പാലവട്ടം കുമാർ ടിഫിൻ സെന്ററില്‍ നിന്നുള്ള ഉഴുന്നുവടയില്‍ ബ്ലേഡ് പാലോട്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!