ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മയെ (അനുമോൾ ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ,കൊലപാതകമെന്ന് പ്രാഥമിക വിവരം.
വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാൺമാനില്ല .പൊലീസ് സംഭവ സ്ഥലത്തെത്തി.