ദുർമന്ത്രവാദം, സ്ത്രീകൾ ഉൾപെടെ ആറു പേർ പിടിയിൽ

0
59

യുവതിയും മാതാവും ദുർമന്ത്രവാദത്തിെൻറ മറവിൽ ആക്രമണത്തിനിരയായ സംഭവത്തിൽ ഭർത്താവും ബന്ധുക്കളും രണ്ടുമന്ത്രവാദികളും  അടക്കം ആറ് പേരെ പൊലീസ് പിടികൂടി. യുവതിയുടെ ഭർത്താവ് പഴകുളം പടിഞ്ഞാറ് ചിറയിൽ കിഴക്കതിൽ അനീഷ് (കുഞ്ഞാസ് 34), സഹോദരി പുത്രൻ താമരക്കുളം മേക്കുംമുറി ഇരപ്പൻപാറ സൗമ്യ ഭവനത്തിൽ ഷിബു (31), ഭാര്യയും ഏർവാടി ഉമ്മച്ചി എന്നയപ്പെടുന്ന മന്ത്രവാദിനിയുമായ ഷാഹിന (23), മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് തിങ്കൾ കരിക്കകത്ത് ബിലാൽ മൻസിൽ സുലൈമാൻ (52), സഹായികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിൽ അൻവർ ഹുസൈൻ (28), സഹോദരൻ ഇമാമുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്. അനീഷിെൻറ ഭാര്യ കറ്റാനം ഇലിപ്പക്കുളം മുതുവച്ചാൽ തറയിൽ ഫാത്തിമയും (26) മാതാവ് സാജിദയും നൽകിയ പരാതിയിലാണ് നടപടി.ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജഗ്ഷനിൽ രിഫായി മസ്ജിദിന് സമീപമുള്ള വാടക വീട്ടിൽ വച്ച് മന്ത്രവാദ മറവിൽ ശരീരികമായി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

അന്നേ ദിവസം ഫാത്തിമയും കുടുംബവും ഇലിപ്പക്കുളത്ത് വിവാഹ ചടങ്ങിൽ പെങ്കടുക്കാൻ എത്തിയിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് മടങ്ങിയത്. ഇൗ സമയത്ത് മന്ത്രവാദ സംഘവും ഇവിടെ എത്തുകയായിരുന്നു. ഫാത്തിമക്ക് കയറിയ ബാധ ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യം. വഴങ്ങാതിരുന്നതോടെ ബലപ്രയോഗത്തിലേക്ക് കടക്കുകയായിരുന്നു. ഭർത്താവ് നോക്കി നിൽക്കെ സുലൈമാനും ഷാഹിനയും ചേർന്ന് ഫാത്തിമയെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് സാജിദക്ക് മർദനമേറ്റത്. പ്രധാന മന്ത്രവാദിയായ സുലൈമാെൻറ കൈവിരലിലെ മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചതായി ഫാത്തിമ പറയുന്നു.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373