ഫേസ്ബുക്കിനോ മൂന്നാമതൊരു കക്ഷിക്കോ വിവരങ്ങൾ പങ്കുവെയ്ക്കുമെന്ന സ്വകാര്യത നയം മാറ്റാനാകില്ല എന്ന് വാട്ട്സ് ആപ്പ് അറിയിച്ചു. സ്വകാര്യത നയം സംബനന്ധിച്ച് നിരവധി പരാതികളാണ് സോഷ്യൽ മീഡിയകളിൽ കൂടി വാട്ട്സ് ആപ്പിനെതിരെ പ്രചരിച്ചത്. അതിനെത്തുടർന്ന് നയത്തിൽ മാറ്റമുണ്ടാകുമെന്ന് ഉപഭോക്താക്കളെ വാട്ട്സ് ആപ്പ് അറിയിച്ചിരുന്നതുമാണ്.
എന്നാൽ വീണ്ടും തങ്ങൾ നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുന്നു എന്നാണ് വാട്സ് ആപ്പ് അധികൃതർ ഇപ്പോൾ പുറത്ത് വിടുന്ന വിവരം. ആഗോള തലത്തിൽ പോലും തങ്ങൾക്കെതിരെ സമ്മർദ്ദമുണ്ടായിട്ടുണ്ട് എങ്കിലും സ്വകാര്യത നയത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് വാട്ട്സ് ആപ്പ് അറിയിച്ചത്. മെയ് 15ന് ഉള്ളിൽ തങ്ങളുടെ നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അതിനുശേഷം വാട്സ് ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല എന്നും ഇവർ അറിയിച്ചിട്ടുണ്ട്.
യൂസർമാർക്ക് തങ്ങൾ അവതരിപ്പിച്ച പുതിയ പോളിസിയെ കുറിച്ച് പഠിക്കാൻ സമയം നൽകിയതിനാലാണ് ഫെബ്രുവരി 8ന് പുറത്തുവിട്ട സ്വകാര്യത നയം ഇതുവരെ നടപ്പിലാക്കാത്തത് എന്ന് വാട്സ് ആപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ഏതായാലും ഈ അറിയിപ്പ് വന്നതോടെ വീണ്ടും ട്രോളുകളും ചർച്ചകളും സൈബർ ഇടങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരിയിൽ സ്വകാര്യത നയം പ്രഖ്യാപിച്ചപ്പോൾ ഒരു വലിയ വിഭാഗം ആൾക്കാർ ടെലഗ്രാം, സിഗ്നൽ എന്നീ ആപ്പുകളിലേക്ക് ചുവടുമാറ്റിയിരുന്നു. വാട്ട്സ് ആപ്പിന്റെ പുതിയ അറിയിപ്പ് വന്നതോട് കൂടി വീണ്ടും ഉപഭോക്താക്കൾ സിഗ്നൽ, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങിലേക്ക് മാറാനുള്ള സാധ്യതയും ഏറെയാണ്.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]