കാലാവസ്ഥ പ്രവചനം ഇനി കൃത്യം; ഇൻസാറ്റ്-3ഡിഎസ് വിക്ഷേപണം നാളെ

ന്യൂഡൽഹി: ഐഎസ്ആർഒയുടെ പുതിയ കാലാവസ്ഥ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് നാളെ വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വൈകീട്ട് 5.35ന് ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ജിഎസ്എൽവിയുടെ 16മത്തെ ദൗത്യമാണിത്. ഇന്ത്യൻ കാലാവസ്ഥ പ്രവചനശേഷി വർധിപ്പിക്കാൻ തക്ക സജ്ജീകരണങ്ങളോടെയാണ് ഇൻസാറ്റ്-3ഡിഎസ് ഒരുക്കിയിരിക്കുന്നത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയമാണ് ഉപഗ്രഹ നിർമാണത്തിന് ആവശ്യമായ തുക ഐഎസ്ആർഒയ്‌ക്ക് കൈമാറിയത്.

കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ചാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐഎസ്ആർഒ അധികൃതർ പറഞ്ഞു. കരയുടെയും സമുദ്രത്തിന്റെയും ഉപരിതല നിരീക്ഷണവും ഇതിലൂടെ സാധ്യമാകും. പുതിയ ഉപഗ്രഹത്തിന്റെ ഭാഗമായ സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്പോണ്ടർ ദുരന്തമുഖത്ത് സഹായകരമാകും. കപ്പലുകളിലും ട്രക്കുകളിലും ഘടിപ്പിച്ച പ്രത്യേക ഉപകരണങ്ങൾ വഴിയാണ് ഇതിന് സിഗ്നലുകൾ ലഭിക്കുക.

ഇൻസാറ്റ്-3ഡി, ഇൻസാറ്റ്-3ഡിആർ, ഓഷ്യൻസാറ്റ് എന്നിങ്ങനെ മൂന്ന് കാലാവസ്ഥാ ഉപഗ്രഹങ്ങളാണ് നിലവിൽ ഇന്ത്യക്കുള്ളത്. 2013 ൽ വിക്ഷേപിച്ച ഇൻസാറ്റ്-3ഡി കാലവധിയിലേക്ക് അടുക്കുകയാണ്. ഇതിന് പകരമായാണ് കൂടുതൽ സജ്ജീകരണങ്ങളൊടെയുളള ഉപഗ്രഹം വിക്ഷേപിക്കുന്നതെന്ന് സാറ്റലൈറ്റ് മെറ്റീരിയോളജി ഡിവിഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആഷിം കുമാർ മിത്ര പറഞ്ഞു.

Latest

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!