കൊല്ലം ചിന്നക്കടയില്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു.അപകടമുണ്ടാക്കിയ ബൈക്ക് യാത്രികര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ചിന്നക്കടയില്‍ ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച വിന്‍സന്റ് പോലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.