ബൈക്കിലെ സാഹസിക പ്രകടനത്തിന്റെ ടിക്‌ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇവർ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ഇവർ ഹെൽമറ്റ് ധരിച്ചതിനാലാണ് വൻദുരന്തം ഒഴിവായത്. ബൈക്കുകളുടെ മുൻഭാഗം ഉയർത്തിപ്പിടിച്ച് ഒറ്റടയറിൽ ഓടിക്കുന്നതായിരുന്നു ചിത്രീകരിക്കുന്നത്. മൂന്ന് ബൈക്കുകൾ വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു.ഇവർ ഓടിച്ച വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടിയതാണ് അപകടകാരണം