ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ

0
1266

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ 61 പേർ നിലവിൽ നിരീക്ഷണത്തിലാണ്. 2 പേർ പുതുതായി നിരീക്ഷണത്തിൽ വന്നു.63 പേരും വീടുകളിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്.ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ 262 പേർ നിരീക്ഷണത്തിലാണ്. പുതുതായി 16 പേർ നിരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.6 പേർ നിരീക്ഷണം പൂർത്തിയാക്കി.261 പേർ വീടുകളിലും ഒരാൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ 197 പേർ നിലവിൽ നിരീക്ഷണത്തിലാണ്.21 പേർ പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 216 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.വക്കം ഗ്രാമപഞ്ചായത്തിൽ 109 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.കിഴുവിലം ഗ്രാമപഞ്ചായത്തിൽ 240 പേർ നിലവിൽ നിരീക്ഷണത്തിലാണ്.5 പേർ പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.245 പേരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.മുദാക്കൽ ഗ്രാമപഞ്ചായത്തിൽ 148 പേർ നിരീക്ഷണത്തിലുണ്ട്.ഇതിൽ 6 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.ബാക്കി 142 പേരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.