സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം പി.എച്ച്.സി.

കൊറോണ വൈറസിനെതിരെ ചെറുത്ത്നില്പിനായി വിപണിയിൽ മാസ്കും സാനിറ്റൈസറും ലഭ്യമല്ലാത്തതിനാൽ സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം മാതൃകയായി. ആശുപത്രി ജീവനക്കാർക്ക് ആവശ്യമായ സാനിറ്റൈസർ ലഭ്യമല്ലാത്തതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫാർമസി കോളേജ് സാനിറ്റൈസർ നിർമ്മിച്ച മാതൃക പിന്തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശമനുസരിച്ചുള്ള അനുപാതത്തിൽ സാനിറ്റൈസർ നിർമ്മിച്ചത്. സർജിക്കൽ സ്പിരിറ്റും ഹൈഡ്രജൻ പെറോക്സൈഡും ഗ്ലിസറിനും ജലവും നിശ്ചിത അനുപാതത്തിൽ ചേർത്താണ് 75 ശതമാനം ആൾക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ആരോഗ്യപ്രവർത്തകർക്കായി നിർമ്മിച്ചത്.കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ഡെപ്യുട്ടി സ്പീക്കർ വി.ശശി വിളിച്ചുചേർത്ത യോഗത്തിൽവെച്ച് പുതുതായി നിർമ്മിച്ച സാനിറ്റൈസർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന് നൽകി ഡെപ്യുട്ടി സ്പീക്കർ വിതരണോത്‌ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങൾ,സെക്രട്ടറി ജി.എൻ.ഹരികുമാർ,മെഡിക്കൽ ഓഫീസർ ഡോ.മിനി പി.മണി,ഹെൽത്ത് ഇൻസ്‌പെക്ടർ അഖിലേഷ്,ആശാവർക്കർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

Latest

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു....

നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.

യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര വെണ്‍പകലിലാണ് സംഭവം. ആണ്‍സുഹൃത്താണ് കൊലപാതകത്തിന്...

വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി.

വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂ‌ർ ചരുവിളാകം...

ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്.

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയുടെ ആദ്യ അവലോകനയോഗ൦...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!