അമിത വേഗത;വെള്ളയമ്പലം – കവടിയാർ റോഡിൽ വീണ്ടും അപകടം

വെള്ളയമ്പലം – കവടിയാർ റോഡിൽ അമിത വേഗത്തിലെത്തിയ മാരുതി കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ചാലുംമൂട് സ്വദേശി അമോദിനെ (17) കിംസ് ആശുപത്രിയിലും നിസാര പരിക്കേറ്റ പൂജപ്പുര സ്വദേശി ശബരി (17), ആൽത്തറ സ്വദേശി നാഷ് (18), കുടപ്പനക്കുന്ന് സ്വദേശികളായ അഭിദേവ് (21), സാനു (18) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15ഓടെയായിരുന്നു അപകടം. അമിത വേഗതയിൽ വെള്ളയമ്പലത്തു നിന്നും കവടിയാർ ഭാഗത്തേക്കു പോയ കാർ മൻമോഹൻ ബംഗ്ലാവിന് എതിർവശത്തായി റോഡരികിലെ പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശം പൂർണമായി തകർന്നു. അപകടം കണ്ട് ഓടിക്കൂടിയവരും പൊലിസും ചേർന്ന് കാറിനകത്ത് നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുകയായിരുന്നു. എം.എൽ.എ ഹോസ്റ്റലിൽ നിന്നുള്ള 108 ആംബുലൻസിലാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്ക് സാരമായി പരിക്കേറ്റ അമോദിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ അപകടങ്ങൾ തുടർക്കഥയാകുന്ന ഈ റോഡിൽ അധികൃതർ വേണ്ടത്ര സുരക്ഷ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....