വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്. വിഴിഞ്ഞം തുറമുറഖം ഇനി മുതല്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
തുറമുഖം അദാനി പോര്‍ട്ട് എന്ന പേരില്‍ മാത്രം അറിയപ്പെടുന്നതിനാലാണ് പേരില്‍ മാറ്റം വരുത്തിയത്. പുതിയ പേരിന് താഴെ കേരള സര്‍ക്കാരിന്റെയും അദാനി പോര്‍ട്‌സിന്റെയും സംയുക്ത സംരംഭം എന്ന് കൂടി ചേര്‍ത്തിട്ടുണ്ട്.
ബ്രാന്‍ഡിംഗിന്റെ ഭാഗമായി ലോഗോയും ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് 100 കോടി രൂപ കൈമാറിയിരുന്നു. പുലിമുട്ട് നിര്‍മാണത്തിന് വേണ്ടിയായിരുന്നു തുക കൈമാറിയത്. പുലിമുട്ട് നിര്‍മ്മാണ ചെലവിന്റെ 25 ശതമാനമായ 347 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. ഇതിന്റെ ആദ്യ ഗഡുവാണ് 100 കോടി നല്‍കിയത്.