തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്ക് എതിരായ അതിക്രമം, പോലീസ് ഇരുട്ടിൽ തപ്പുന്നു . കവടിയാർ പണ്ഡിറ്റ് കോളനിയിൽ സിവിൽ സർവിസ് കോച്ചിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനികളെ ബൈക്കിലെത്തി കടന്നുപിടിച്ച കേസിലെ പ്രതി നഗരത്തിലെ വിവിധയിടങ്ങളിൽ സമാനമായ സംഭവങ്ങൾ നടത്തിയയാളെന്ന് സൂചന. കവടിയാറിൽ ഇയാളെത്തിയ ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മ്യൂസിയം പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2020 ൽ പേരൂർക്കട, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന സമാനമായ കേസുകളിലും കവടിയാർ കേസിലും ഒരേ നമ്പർ ബൈക്കിലാണ് അക്രമി എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ പേരോ, മേൽവിലാസമോ തിരിച്ചറിയാൻ സാധിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടില്ല. ഇയാൾ നടത്തിയതെന്ന് സംശയിക്കുന്ന കുറ്റകൃത്യങ്ങളുടെ കൂടുതൽ സി.സി ടി.വി ദ്യശ്യങ്ങൾ പുറത്തുവന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ പൊലീസ് ശ്രമം തുടങ്ങി.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617