പൊലീസിന് നേരേ അക്രമം, ജീപ്പ് തകർത്തു

0
52

പുനലൂർ : പോലീസുകാരെ െെകയേറ്റംചെയ്യാൻ ശ്രമിക്കുകയും ജീപ്പിന്റെ ചില്ലു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കാര്യറ സ്വദേശി നിസാറുദ്ദീനാ(37)ണ് അറസ്റ്റിലായത്. കാര്യറ ജങ്ഷനിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ഇയാൾ ‘കാപ്പ’ പ്രകാരം ആറുമാസത്തെ തടവുകഴിഞ്ഞു പുറത്തിറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ പേരിൽ പോലീസിൽ പരാതികൊടുത്ത ആളെയും തടയാൻ ശ്രമിച്ച നാട്ടുകാരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കൺട്രോൾ റൂം എസ്.ഐ. സുരേഷ്‌കുമാറും സിവിൽ ഓഫീസർമാരായ വിവേക്, ഗിരീഷ് എന്നിവരും സ്ഥലത്തെത്തി. എന്നാൽ ഇവരെ കൈയേറ്റംചെയ്യാൻ ശ്രമിക്കുകയും ജീപ്പിന്റെ ചില്ല് തല്ലിത്തകർക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇൻസ്പെക്ടർ ടി.രാജേഷ്‌കുമാറിന്റെ നിർദേശാനുസരണം എസ്.ഐ.മാരായ ഹരീഷ്, ജീസ് മാത്യു, എ.എസ്.ഐ. കിഷോർകുമാർ, സി.പി.ഒ.മാരായ അജീഷ്, മോനി ആർ.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ സംഘമെത്തിയാണ് പ്രതിയെ പിടികൂടിയത്.

 

26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം

https://www.facebook.com/varthatrivandrumonline/videos/1182552315951347