വെള്ളായണിയില് മന്ത്രവാദ മറവിൽ വൻ തട്ടിപ്പ്, 55 പവൻ സ്വർണാഭരണവും1.5 ലക്ഷം രൂപയും നഷ്ടപെട്ടു

0
49

വെള്ളായണിയില് മന്ത്രവാദ മറവിൽ വൻ തട്ടിപ്പ്, 55 പവൻ സ്വർണാഭരണവും1.5 ലക്ഷം രൂപയും തട്ടിയെടുത്തതായി മുഖ്യമന്ത്രിക്ക് പരാതി. നേമം വെള്ളായണി ശിവോദയം റോഡിൽ കൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ മകൾ വിനിതുവാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. കുടുംബത്തിലെ തുടർച്ചയായ ദുർമരണങ്ങൾക്കു പരിഹാരമെന്നു വിശ്വസിപ്പിച്ചു തമിഴ്നാട് സ്വദേശികളായ പിതാവും മകളും ചേർന്ന് സ്വർണവും പണവും കവർന്നു എന്നാണ് വിനിതുവിന്റെ പരാതി.

ഒന്നര വർഷം മുൻപാണ് സംഭവം. മന്ത്രവാദത്തോടനുബന്ധിച്ച് തങ്ങളിൽ നിന്നു സ്വർണവും പണവും വാങ്ങി വീട്ടിലെ അലമാരയിൽ പൂട്ടി വച്ചു എന്നും ആദ്യം 15 ദിവസ ശേഷം തുറന്ന് എടുക്കുക എന്നു പറഞ്ഞാണ് തട്ടിപ്പുകാർ സ്ഥലം വിട്ടതെന്ന് പരാതിക്കാരി പറഞ്ഞു. ഇതിനിടെ അലമാര തുറക്കാൻ പല മാസങ്ങളുടെ ഇടവേളകൾ നിർദേശിച്ചു.  പിന്നീട് അലമാര തുറന്നു പരിശോധിച്ചപ്പോൾ‌ ശൂന്യമായിരുന്നു എന്നു വിനിതു പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെന്നും വിനിതു പറഞ്ഞു.  മറ്റു നടപടികൾ വേണ്ടെന്നും തട്ടിയെടുത്ത സ്വർണം തിരികെ വാങ്ങി നൽകിയാൽ മതിയെന്ന പരാതിക്കാരുടെ ആവശ്യമനുസരിച്ച് തട്ടിപ്പുകാരിൽ നിന്നു പകുതിയിലധികം സ്വർണം വാങ്ങി നൽകിയിട്ടുണ്ടെന്നു നേമം പൊലീസ് പറയുന്നു

 

iffk ഏറ്റെടുത്ത് യുവാക്കൾ, iffk ലഹരിയിൽ അനന്തപുരി

https://www.facebook.com/varthatrivandrumonline/videos/855609452526701