കല്ലമ്പലം:കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കെ.ടി.സി.ടി ആശുപത്രിയിൽ ചേർന്ന യോഗം ആശുപത്രി ചെയർമാൻ എ.നഹാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എസ്.ഷെഫീർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ഡോ.അനിൽകുമാർ കൊറോണ ബോധവത്കരണ ക്ലാസ് നയിച്ചു.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കെ.ടി.സി.ടി ആശുപത്രിയുടെ പൂർണ സഹകരണം ഭാരവാഹികൾ ഉറപ്പുനൽകി.ആംബുലൻസ്,മാസ്ക്,പ്രതിരോധ മരുന്നുകൾ മുതലായവ ആവശ്യാനുസരണം ലഭ്യമാക്കുമെന്നും അറിയിച്ചു.ഡോ.സാബു നൈന ഡോ.തോമസ്‌മാനുവൽ,ഡോ.സെമിനോബിൾ,ഡോ.ഷമ്മി,ഡോ.അസറുദ്ദീൻ,ഡോ.അഖിൽ,ആരോഗ്യ വകുപ്പിലെ രാഖി രാജേഷ്, ഷെമീനാബീഗം,ഷജീം,ഷൈലാ, നന്ദിനി,അസീജ,സുജ,റജിത, തുടങ്ങിയവർ പങ്കെടുത്തു.