കോട്ടയം: കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവ് വിറക് കീറുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചാത്തന്നൂർ ആഞ്ഞിലിപ്പറമ്പ് വീട്ടിൽ കൊച്ചുമോനാണ് (41)മരിച്ചത്. കോട്ടയം കുമരകം ചൂള ഭാഗത്തെ വീട്ടിലാണിപ്പോൾ താമസം. നാഷണൽ പെർമ്മിറ്റ് ലോറിയിൽ ഡ്രൈവറായ കൊച്ചുമോൻ മുംബയിൽ നിന്ന് പഞ്ചസാര ലോഡുമായി കഴിഞ്ഞ ദിവസം കോട്ടയത്ത് ഇറക്കിയിരുന്നു. മുംബയിൽ നിന്ന് വന്നതിനാൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാൾ ഇന്ന് രാവിലെ വിറക് കീറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി