വനിതാദിനത്തിൽ മുതിർന്ന കുടുംബശ്രീ പ്രവർത്തകരെ ആദരിച്ചു

0
207

വനിതാ ദിനത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കുടുംബശ്രീ പ്രവർത്തകരെ ആദരിച്ചു. പുത്തൻ നടയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം എസ്. പ്രവീൺ ചന്ദ്ര മുതിർന്ന വനിതകളെ ആദരിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ നിത്യാ ബിനു അദ്ധ്യക്ഷയായിരുന്നു. എൽ. ഗീത കുമാരി, ബിജി ഷാജി, റഫീക്കബീവി, റുബി സുരേഷ് എന്നിവർ സംസാരിച്ചു.