കൈക്കൂലി – വിജിലന്‍സ് അറസ്റ്റ് ചെയ്ത പഞ്ചായത്ത് ഓവര്‍സീയറെ സസ്പെന്റ് ചെയ്തു.

0
324

കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിന് 5,000 രൂപയും മദ്യവും കൈകൂലിയായി വാങ്ങവെ വിജിലന്‍സ് അറസ്റ്റ് ചെയ്ത തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഓവര്‍സിയര്‍ ഷാജിമോന്‍ എന്നയാളെ അടിയന്തിരമായി അന്വേഷണ വിധേയമായി സസ്പെന്റ് ചെയാൻ നിർദേശം നൽകുകയും, ചീഫ് എഞ്ചീനിയർ സസ്പൻ്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. തുറവൂർ സ്വദേശി സന്തോഷ് കുമാർ നാല് സെന്റ് സ്ഥലത്ത് പുതുതായി നിര്‍മ്മിക്കുന്ന കടമുറിയ്ക്ക് നിര്‍മ്മാണാനുമതി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. സന്തോഷ് കുമാര്‍ ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി. എ.കെ. വിശ്വനാഥിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് (07.03.2020) വൈകുന്നേരം അഞ്ച് മണിക്ക് തുറവൂര്‍ ജംഗ്ഷനില്‍ വച്ചാണ് ഓവര്‍സിയറെ വിജിലന്‍സ് പിടികൂടിയത്