കറന്‍സി നോട്ടുകളുടെ ഉപയോഗം കൊവിഡ് 19 പടരാന്‍ കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 

കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ്(കൊവിഡ് 19) പടരാന്‍ കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്‍റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും കറന്‍സി നോട്ടുകളുടെ ബദല്‍ സംവിധാനങ്ങളിലേക്ക് തിരിയാനും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിര്‍ദേശിക്കുന്നു.
ദിവസങ്ങളോളം ബാങ്ക് നോട്ടുകളില്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടാവുമെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച ശേഷം കൈകള്‍ കഴുകണമെന്നും WHO പുറത്തിറക്കിയ നിര്‍ദേശം വിശദമാക്കുന്നു. കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ടും കറന്‍സി നോട്ടുകളിലൂടെ കൊറോണ വൈറസ് പടരുന്നതിനേക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ രോഗികള്‍ ഉപയോഗിച്ച നോട്ടുകള്‍ ശേഖരിച്ച്‌ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ചൈനയും കൊറിയയും സ്വീകരിച്ചിരുന്നു. അള്‍ട്രാ വൈലറ്റ് പ്രകാശം, ഉയര്‍ന്ന താപം എന്നിവ ഉപയോഗിച്ചാണ് കറന്‍സി നോട്ടുകള്‍ അണുവിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.മറ്റേത് പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിനേക്കാള്‍ അപകടകരമാണ് കറന്‍സി നോട്ടുകളിലൂടെയുള്ള രോഗബാധയെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. കരങ്ങളിലൂടെ രോഗാണുക്കള്‍ വളരെ വേഗത്തില്‍ പടരുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. കറന്‍സി നോട്ടുകളുടെ ഉപയോഗ ശേഷം കഴിയുന്നത്ര വേഗത്തില്‍ കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതെ വൃത്തിയായി കഴുകി അണുവിമുക്തമാക്കണമെന്നാണ് നിര്‍ദേശം വ്യക്തമാക്കുന്നത്. മനുഷ്യ ശരീരത്തിന് പുറത്ത് എത്ര മണിക്കൂര്‍ കൊറോണ വൈറസിന് നിലനില്‍പുണ്ടെന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഇനിയുമില്ല. ഇത്തരം അണുബാധ തടയാന്‍ കറന്‍സി രഹിത പണമിടപാടുകള്‍ ആവും ഉചിതമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.റൂം ടെപറേച്ചറില്‍ 9 ദിവസം വരെ വൈറസിന് പിടിച്ച്‌ നില്‍ക്കാന്‍ കഴിയുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാര്‍സ്, മെര്‍സ് പോലെയുള്ള വൈറസുക ള്‍ പടര്‍ന്ന സമയത്ത് നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍.

Latest

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം....

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ശനിയാഴ്ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് ശനിയാഴ്ച (ഒക്ടോബർ...

ജില്ലാതല പട്ടയമേളയിൽ 332 പട്ടയങ്ങൾ വിതരണം ചെയ്തു

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ...

ആറ്റിങ്ങലിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

ആറ്റിങ്ങൽ ഇടയ്ക്കാട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിനു സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!