കോവിഡ് 19 ;മുന്കരുതലുകളുമായി ആറ്റിങ്ങൽ നഗരസഭ.

കൊല്ലമ്പുഴയിലെ കുട്ടികളുടെ പാര്‍ക്കും മുനിസിപ്പല്‍ ലൈബ്രറിയും വായനശാലയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും. നഗരസഭാ ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ക്ക് അടിയന്തിര ആവശ്യങ്ങളില്‍ മാത്രമേ ലീവ് അനുവദിക്കൂ. എല്ലാ ഹോട്ടലുകളും റസ്‌റ്റോറന്റുകളും വൈകുന്നേരം 3ന് അടച്ചിട്ട് അണുനശീകരണം നടത്തണം. എല്ലാ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ അടച്ചിടണം. നിര്‍ദ്ദേശം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. എല്ലാ വിവാഹ മണ്ഡപങ്ങളിലും ആഡിറ്റോറിയങ്ങളിലും ആഹാരം കഴിക്കുന്നതിന് മുമ്പ് കൈ കഴുകി വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലും ഹാന്‍ഡ് വാഷം സംവിധാനം ഉറപ്പ് വരുത്തും. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഹാളുകളുടെ ബുക്കിംഗ് നിര്‍ത്തിവെച്ചു. നഗരസഭയിലെ ജീവനക്കാര്‍ക്കുള്ള പഞ്ചിംഗ് സംവിധാനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും ഫീല്‍ഡില്‍ ഉണ്ടാകും. ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരുടെ അടിയന്തിര യോഗം ബുധനാഴ്ച വൈകുന്നേരം 3ന് നഗരസഭാ ഓഫീസില്‍ ചേരും.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!