ശ്രീചിത്രയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആർക്കും കൊറോണയില്ല

0
222

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 12 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതോടെ വലിയൊരു ആശങ്ക പൂർണ്ണമായും അകന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്ന 176 പേർക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

രോഗികളുടെ സൗകര്യാർത്ഥം ശ്രീചിത്രയിൽ ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ തുടർചികിത്സയിലുള്ള രോഗികൾക്ക് ഇൗ സംവിധാനത്തിലൂടെ ഒ.പി ചികിത്സ ലഭ്യമാക്കും. ഇതിനൊപ്പം സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിൽ ചികിത്സയിലുള്ളവർക്കും ഈ സേവനം ലഭ്യമാകും. അപ്പോയ്ന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവർക്ക് അത് ക്ലിനിക്ക് ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 10 മണി വരെ ഡോക്ടർമാരുമായി സംസാരിക്കാം. വിശദവിവരങ്ങൾക്ക് 0471- 2524621 (ന്യൂറോളജി), 0471- 2524533 (കാർഡിയോളജി) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക