എത്‌നിക് ക്യുസിൻ പദ്ധതി ഫെബ്രുവരി മുതൽ ,​ വിദേശ ടൂറിസ്റ്റുകൾക്ക് വീട്ടിൽ വിരുന്നൂട്ടാം.

കേരളത്തിലെ വീട്ടമ്മമാർക്ക് സ്വന്തം അടുക്കളയിൽ വച്ചുണ്ടാക്കുന്ന ഭക്ഷണം വിദേശികളടക്കമുള്ള ടൂറിസ്റ്റുകൾക്ക് വിളമ്പി നൽകാം. മാസം നല്ലൊരു വരുമാനവും നേടാം. ഉത്തരവാദിത്വ ടൂറിസം മിഷന്റെ എത്‌നിക് ക്യുസിൻ പദ്ധതിയിലൂടെയാണ് വീട്ടമ്മമാരുടെ കൈപ്പുണ്യം വരുമാനമാർഗമാക്കി മാറ്റുന്നത്.

ഫെബ്രുവരിയോടെ സംസ്ഥാനത്ത് തുടക്കമാവുന്ന പദ്ധതിയിൽ വിവിധ ജില്ലകളിലായി 2,​134 വീടുകൾ രജിസ്റ്റർ ചെയ്തു. ഒന്നാംഘട്ടത്തിൽ 2,000 വീടുകൾ ഭാഗമാവും. 4,​000 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാവും.

വീടുകൾ അധികൃതർ സന്ദർശിച്ച ശേഷമാണ് ശൃംഖലയിൽ ഉൾപ്പെടുത്തുന്നത്. വൃത്തിയിൽ ഭക്ഷണം നൽകാനാവുമോ എന്നതാണ് പ്രധാന മാനദണ്ഡം. സഞ്ചാരികളെ സ്വീകരിക്കേണ്ട വിധവും വീട്ടിൽ ഒരുക്കേണ്ട കാര്യങ്ങളെയും സംബന്ധിച്ച് സംരംഭകർക്ക് പരിശീലനം നൽകി. വെബ്സൈറ്റിലേക്ക് സംരംഭകരുടെ ഡാറ്റാ എൻട്രി നടക്കുകയാണ്. 145 തരം കേരളീയ ഭക്ഷണങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഇതിലുൾപ്പെടാത്ത ഭക്ഷണം അധികൃതരുടെ അനുമതിയോടെ നൽകാം.

അധിക മുതൽമുടക്കില്ല

പരമ്പരാഗത ശൈലിയിൽ കേരളീയ ഭക്ഷണം വൃത്തിയോടെ തയ്യാറാക്കി നൽകുന്ന ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യം. വീടുകളിൽ അധിക സൗകര്യങ്ങൾ ഒരുക്കേണ്ടതില്ല. അടുക്കളയും ഭക്ഷണമുറിയും വൃത്തിയുള്ളതാവണം. ശുദ്ധമായ കുടിവെള്ളം ആവശ്യമെങ്കിൽ ബോട്ടിലുകളിലും നൽകണം. ടോയ്‌‌ലെറ്റ് ശുചിയുള്ളതാവണം. എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ വേണം. ഓൺലൈനായി 100 രൂപയടച്ചാൽ സർട്ടിഫിക്കറ്റ് നേടാനാവും.

എല്ലാം ഹൈടെക്
വെബ്സൈറ്റിൽ ഓരോ സംരംഭകർക്കും സ്വന്തമായി ഒരുപേജും ലോഗിൻ ഐഡിയുമുണ്ടാവും. വിഭവങ്ങളുടെ വില,​ അടുക്കള,​ ഭക്ഷണമുറിയുടെ ഫോട്ടോകൾ,​ സൗകര്യങ്ങൾ,​ ഫോൺ നമ്പർ,​ സമീപത്തെ വിനോദകേന്ദ്രങ്ങൾ, എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങളുണ്ടാവും. സഞ്ചാരികൾക്ക് തൊട്ടടുത്ത വീടുകൾ വേഗത്തിൽ കണ്ടെത്താൻ സൗകര്യമൊരുക്കും. പിന്നീട് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. മാ‌ർക്കറ്റിംഗിന് ടൂറിസം വകുപ്പിന്റെ സഹായമുണ്ടാവും.

 

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....