ചിമ്മിനി വന്യജീവി സങ്കേതത്തിലെ ട്രൈബൽ ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിമ്മിനി ഡാമിലെ ജലാശയത്തിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചു. വന്യ ജീവികളെ കണ്ടുള്ള യാത്രക്കൊപ്പം പരിസ്ഥിതി സംരക്ഷണവും വന്യജീവി സംരക്ഷണവുമാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.
ചിമ്മിനിയിലെത്തുന്ന സഞ്ചാരികൾക്ക് ആദിവാസികൾ വനത്തിൽ നിന്നും ശേഖരിക്കുന്ന തേൻ ഉൾപടെയുള്ള വനവിഭവങ്ങൾ വാങ്ങുന്നതിന്നുള്ള എക്കോ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. ഒരു കുട്ടവഞ്ചിയിൽ നാല് പേർക്ക് സൗകര്യമായി യാത്ര ചെയ്യാം.20 മിനിട്ട് യാത്രക്ക് നാലു പേർക്ക് 400 രൂപയാണ് ചാർജ്. രാവിലെ 8മുതൽ വൈകീട്ട് 5 വരെയാണ് കുട്ടവഞ്ചി യാത്രയുടെ സമയം.
കുട്ടവഞ്ചി യാത്രയുടെ ഉദ്ഘാടനം ചിമ്മിനി അസി.വൈൽഡ് ലൈഫ് വാർഡൻ രാജേഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സജിന മുജീബ് അദ്ധ്യക്ഷയായി. അസി.വൈൽഡ് ലൈഫ് വാർഡന്മാരായ അജയകുമാർ, അനീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. സത്യപാലൻ, എസ്. പ്രസാദ്, ട്രൈബൽ ഇ.ഡി.സി ചെയർമാൻ കുമാർ, ജനറൽ ഇ.ഡി.സി ചെയർമാൻ ഷാഹീർ തുടങ്ങിയവർ സംസാരിച്ചു. സഞ്ചാരികൾക്ക് 8078150136, 8547 603454 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്