ഇന്ത്യ- ന്യൂസിലൻഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന്.

0
287

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്‌സരം ഇന്ന് നടക്കും. കിവീസ് നായകൻ കെയ്ൻ വില്യംസണിന്റെ നാടായ ടൗറാംഗ പ്രവിശ്യയിലെ മൗണ്ട് മാംഗന്യൂയിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം.

കഴിഞ്ഞ നാല് മത്സരങ്ങളിലും ജയിച്ച ഇന്ത്യയ്ക്ക് ഇന്നും വിജയിച്ചിൽ 5-0ത്തിന് പരമ്പര തൂത്ത് വാരാം. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയെങ്കിലും തിളങ്ങാൻ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം ലഭിച്ചേക്കും. സഞ്ജുവിന് കഴിവ് തെളിയിക്കാൻ ലഭിക്കുന്ന ഏറ്രവും മികച്ച അവസരമായിരിക്കുമിത്. മറുവശത്ത് തോളിലേറ്ര പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന കിവി നായകൻ വില്യംസൺ ഇന്ന് പുറത്തിരിക്കാനാണ് സാധ്യത.